ദു​ബാ​യ് കെഎംസിസി മാ​ധ്യ​മ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു

09:54 PM Dec 11, 2017 | Deepika.com
ദു​ബാ​യ്: ദു​ബാ​യ് കെഎംസിസി​യു​ടെ ഈ ​വ​ർ​ഷ​ത്തെ മ​ധ്യ​മ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യ പി.​പി ശ​ശീ​ന്ദ്ര​ൻ (മാ​തൃ​ഭൂ​മി), അ​രു​ണ്‍ കു​മാ​ർ(​ഏ​ഷ്യ​നെ​റ്റ് ടി​വി), ഫ​സ​ലു(​ഹി​റ്റ് എ​ഫ്.​എം റേ​ഡി​യോ), റ​ഫീ​ഖ് ക​രു​വം​പോ​യി​ൽ (ജീ​വ​ൻ ടി​വി) എ​ന്നി​വ​ർ​ക്കു​ള്ള അ​വാ​ർ​ഡ് എ​ൻ​ഐ മോ​ഡ​ൽ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന പ്രൗ​ഢ​ഗം​ഭീ​ര സ​ദ​സി​ൽ ദു​ബാ​യ് ഇ​ന്ത്യ​ൻ കോ​ണ്‍​സു​ൽ ജ​ന​റ​ൽ എ​ച്ച്.​ഇ വി​പു​ൽ ന​ൽ​കി.

ദു​ബാ​യ് ഡ​യ​റ​ക്റ്റ​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ന്‍റ് ഫോ​റി​നേ​ഴ്സ് അ​ഫേ​ഴ്സ് ദു​ബാ​യ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ച്ച്.​ഇ മേ​ജ​ർ ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ൽ മ​ർ​റി​യു​ടെ സാ​ന്നിധ്യ​ത്തി​ലാ​യി​രു​ന്നു അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങ്. പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി,എം.​പി അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി, ഗ​ൾ​ഫാ​ർ മു​ഹ​മ്മ​ദാ​ലി തു​ട​ങ്ങി​യ ര​ഷ്ട്രീ​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ അ​വാ​ർ​ഡുദാ​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: നി​ഹ്മ​ദു​ള്ള ത​യ്യി​ൽ