ഫ്രണ്ട്സ് അൽ ഐൻ ഇന്റർ യുഎഇ പുരുഷ വോളിബോൾ ടൂർണമെന്റ്
09:51 PM Dec 11, 2017 | Deepika.com
അൽ ഐൻ: ഫ്രണ്ട്സ് അൽ ഐൻ സംഘടിപ്പിക്കുന്ന ഇന്റർ യുഎഇ പുരുഷ വോളിബോൾ ടൂർണമെന്റ് ഈ വരുന്ന ഡിസംബർ 15 വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മുതൽ അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻററിലെ (ഐഎസ്സി) വോളിബോൾ കോർട്ടിൽ നടത്തപ്പെടുന്നു. യുഎഇയിലെ എട്ടോളം പ്രമുഖ പ്രൊഫഷണൽ ടീമുകൾ പങ്കെടുക്കുന്ന ടൂർണമെണ്ടിലേക്ക് മുഴുവൻ വോളീബോൾ പ്രേമികളുടെയും ആവേശം നിറഞ്ഞ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന്പ്രസിഡന്റ് ഫസൽബാബു, സ്പോർട്സ് സെക്രെട്ടറി സലിം എന്നിവർ അറിയിച്ചു.