ഡാളസ്: ഗാർലൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ കാത്തലിക് ഇടവകയിൽ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ ഈ വർഷത്തെ ക്രിസ്മസ് കരോളിനു തുടക്കം കുറിച്ചു.
ക്രിസ്തുദേവന്റെ തിരുപിറവിയുടെ ഗാനങ്ങൾ ഉദ്ഘോഷിച്ചും ഉണ്ണിയേശുവിന്റെ തിരുസ്വരൂപവും പ്രാർഥനാസ്തുതികളുമായി ഇടവകാംഗളുടെ ഭവനങ്ങൾ സന്ദർശിച്ചാണ് ഇത്തവണയും കരോൾ. പുൽക്കൂടും ക്രിസ്മസ് ട്രീയും ഒരുക്കി കുടുംബങ്ങൾ കരോളിനെ വരവേൽക്കുന്നു.
ഡിസംബർ ഒന്പതിനു ആർലിങ്ടൻ-ഗ്രാൻഡ് പ്രയറി കുടുംബ യൂണിറ്റിൽ നടന്ന കരോളിനു വികാരി ഫാ. ജോഷി എളന്പാശ്ശേരിലിൽ, കൈക്കാരൻ ജോസഫ് (മോൻസി) വലിയവീട്, പാരീഷ് കൗണ്‍സിൽ കുടുംബ യൂണിറ്റ് പ്രതിനിധി അലക്സ് ചാണ്ടി എന്നിവർ നേതൃത്വം നൽകി. ഷാജി തോമസിന്റെ നേതൃത്വത്തിൽ ഗായകസംഘം കരോൾസംഘത്തിനു ആവേശം പകർന്നു.
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
ഡാളസ് സെന്റ്. തോമസ് സീറോ മലബാർ ഫൊറോനയിൽ ക്രിസ്മസ് കരോൾ
12:25 PM Dec 10, 2017 | Deepika.com