ദുബായി: കർണാടക ബട്കലിലുള്ള അഞ്ചുമൻ എഞ്ചിനീയറിംഗ് കോളേജ് യു.എഇ പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ക്രിക്കറ്റ് കാർണിവലും കുടുംബ സംഗമവും ഡിസംബർ 22 ന് വെള്ളിയാഴ്ച രാവിലെ ഒന്പതു മുതൽ അജ്മാൻ ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിക്ക് സമീപമുള്ള ബോഡി ആന്റ് സൂൾ ഹെൽത്ത് ക്ലബിൽ നടക്കും.
ക്രിക്കറ്റ് കാർണിവലിന്റെ ബ്രോഷർ ദുബായിയിൽ നടന്ന ചടങ്ങിൽ ഷംസുദ്ദീൻ ബിൻമൊഹിയുദ്ദീൻ പൂർവ വിദ്യാർത്ഥി അയ്യൂബ് ഖാന് നൽകി പ്രകാശനം ചെയ്തു. ജഴ്സി വിതരണ ഉദ്ഘാടനം പി.കെ.അൻവർ നഹക്ക് നൽകി അബ്ദുൽ ഖാദർ തെരുവത്ത് നിർവഹിച്ചു.നിസാർ തളങ്കര, ഷമീം എ.ബി, മുഹമ്മദ് തൻസീം,റയീസ് വയനാട്,സമീൽ കണ്ണൂർ.ജുനൈസ് കോഴിക്കോട്,ഷബീർ,മജീദ് കൊടുവള്ളി തുടങ്ങിയവർ സംബന്ധിച്ചു.
അഞ്ചുമൻ എഞ്ചിനീയറിംഗ് കോളേജ് കുടുംബസംഗമവും ക്രിക്കറ്റ് കാർണിവലും
12:24 PM Dec 10, 2017 | Deepika.com