മലയാളി യുവാവ് അൽകോബാറിൽ കുഴഞ്ഞുവീണു മരിച്ചു

07:41 PM Dec 09, 2017 | Deepika.com
ദമാം: മലയാളി യുവാവ് അൽകോബാറിൽ കുഴഞ്ഞുവീണു മരിച്ചു. ആലുവ തുന്പകടവ് വല്ലോട്ട്പൊടി അബ്ദുള്ള കുട്ടി - സാബിദ ദന്പതികളുടെ മകൻ വി.എ. ഫാസിൽ (32) ആണ് റാക്കയിലെ താമസ സ്ഥലത്ത് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടനെ തന്നെ കുഴഞ്ഞ് വീണു മരിക്കുകയുമായിരുന്നു.

എട്ടു വർഷത്തോളമായി അൽകോബാറിൽ പ്രവാസി ആയിരുന്ന ഫാസിൽ

സൗദി മീഡിയ സിറ്റി എന്ന കന്പനിയിൽ ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഒന്നര വർഷ മുന്പാണ് വിവാഹം കഴിഞ്ഞത്.

ഭാര്യ: ഫാത്തിമ. മകൾ: ഫർഹാ, സഹോദരി: ഷമീറ.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം