വിജയ് എം. റാവു റേഡിയോളജിക്കൽ സൊസൈറ്റി പ്രസിഡന്‍റ്

12:22 AM Dec 09, 2017 | Deepika.com
ഷിക്കാഗോ: റേഡിയോളജിക്കൽ സൊസൈറ്റി ഓഫ് നോർത്ത് ടെക്സസ് ഡയറക്ടർ ബോർഡ് പ്രസിഡന്‍റായി വിജയ് എം. റാവു തെരഞ്ഞെടുക്കപ്പെട്ടു. നവംബർ 25 മുതൽ 30 വരെ ഷിക്കാഗോ മെക്കോർമിക്ക് പ്ലെയ്സിൽ ചേർന്ന നൂറ്റിനാലാമത് വാർഷിക പൊതുയോഗമാണ് ഇന്ത്യൻ–അമേരിക്കൻ വംശജയായ വിജയ് എം. റാവുവിനെ തെരഞ്ഞെടുത്തത്.

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും റേഡിയോളജിയിൽ ബിരുദമെടുത്ത വിജയ് 1978 ൽ തോമസ് ജഫർസണ്‍ യൂണിവേഴ്സിറ്റിയിൽ റേഡിയോളജി റസിഡൻസി പൂർത്തീകരിച്ചശേഷം അതേ ഫാക്കൽട്ടിയിൽ എഡ്യൂക്കേറ്റർ, റസിഡൻസി പ്രോഗ്രാം ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2002 ൽ ജെഫർസണ്‍ റോഡിയോളജി ഡിപ്പാർട്ട്മെന്‍റ് പ്രഥമ വനിതാ ചെയർപേഴ്സൻ പദവിയും കരസ്ഥമാക്കി. 2014 ൽ മേരി ക്യൂറി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇവരെ തേടിയെത്തിയിട്ടുണ്ട്.

റേഡിയോളജിസ്റ്റ്, മെഡിക്കൽ ഫിസിസിറ്റ്, മെഡിക്കൽ പ്രൊഫഷണലുകൾ ഉൾപ്പെടെ 54,000 അംഗങ്ങളുള്ള രാജ്യാന്തര സൊസൈറ്റിയുടെ തലപ്പത്ത് ഇന്ത്യൻ വംശജയും വനിതയുമായ ഒരാൾ വരുന്നത് ഇത് ആദ്യമാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ