ഇന്ത്യാ കാത്തലിക് അസോസിയേഷന് പുതിയ നേതൃത്വം

12:20 AM Dec 09, 2017 | Deepika.com
ന്യൂയോർക്ക്: ഇന്ത്യാ കാത്തലിക് അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡിസംബർ രണ്ടിന് ഫ്ളോറൽ പാർക്കിലെ ടൈസണ്‍ സെന്‍ററിൽ നടന്ന യോഗത്തിൽ ബോർഡ് ഓഫ് ട്രസ്റ്റീ ചെയർ മേരി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളായി ജോഫ്രിൻ ജോസ് (പ്രസിഡന്‍റ്), അലക്സ് മുരിക്കനാനി (വൈസ് പ്രസിഡന്‍റ്), ലിജോ ജോണ്‍ (സെക്രട്ടറി), ജോർജുകുട്ടി (ജോയിന്‍റ് സെക്രട്ടറി), പോൾ പി. ജോസ് (ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ഷൈജു കളത്തിൽ, ജോസ് മലയിൽ, ജോർജ് കൊട്ടാരം, ആന്േ‍റാ കണ്ണാടൻ, ബോർഡ് ഓഫ് ട്രസ്റ്റിയിലേക്ക് മുൻ പ്രസിഡന്‍റ് ജോണ്‍ കെ ജോർജ് എന്നിവരെയും തെരഞ്ഞെടുത്തു.

ഇന്തോ അമേരിക്കൻ റിപ്പബ്ലിക്ക് കമ്മിറ്റി റോക്ക്ലാന്‍റ് പ്രസിഡന്‍റ്, ഇന്ത്യൻ അമേരിക്കൻ ട്രൈസ്റ്റേറ്റ് ചേംബർ ഓഫ് കോമേഴ്സ് സെക്രട്ടറി, മുൻ ഫോമാ ജോയിന്‍റ് ട്രഷറർ, ഇന്ത്യാ കാത്തലിക് അസോസിയേഷൻ മുൻ വൈസ് പ്രസിഡന്‍റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ജോഫ്രിൻ ജോസ് ന്യൂയോർക്കിലെ അറിയപ്പെടുന്ന ഒരു വ്യവസായി കൂടിയാണ്.

ഫൊക്കാനാ നാഷണൽ കമ്മിറ്റി അംഗം, പ്രവാസി മലയാളി ഫെഡറേഷൻ പ്രസിഡന്‍റ്, ഇന്ത്യാ കാത്തലിക് അസോസിയേഷൻ മുൻ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അലക്സ് മുരിക്കനാനിയുടെ സേവനങ്ങൾ ഇന്ത്യാ കാത്തലിക് അസോസിയേഷന് ഒരു മുതൽകൂട്ടായിരിക്കുമെന്ന് മേരി ഫിലിപ്പ് അഭിപ്രായപ്പെട്ടു.

ഇന്ത്യാ കാത്തലിക് അസോസിയേഷൻ മുൻ സെക്രട്ടറിയും വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറിയുമാണ് ലിജോ ജോണ്‍.

ഇന്ത്യാ കാത്തലിക് അസോസിയേഷൻ മുൻ ജോയിന്‍റ് സെക്രട്ടറിയും ന്യൂയോർക്കിലെ സാമൂഹിക സാമുദായിക സംഘടനകളിലെ നിറസാന്നിധ്യവുമാണ് പോൾ പി. ജോസ്.

റിപ്പോർട്ട്: ജയപ്രകാശ് നായർ