മലനാട് കൂട്ടായ്മ ഓണം ആഘോഷിച്ചു

12:49 AM Dec 06, 2017 | Deepika.com
കുവൈത്ത്: കുവൈത്തിലെ മലയാളി സംഘടനയായ മലനാട് കൂട്ടായ്മയുടെ ഓണാഘോഷ പരിപാടി വിവിധ പരിപാടികളോടെ ഡിസംബർ ഒന്നിന് അബാസിയയിലെ എസ്എംസിഎ ഹാളിൽ ആഘോഷിച്ചു. എൻഎച്ച്ഇ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അരുണ്‍ രാജഗോപാൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

ബിജു സ്റ്റീഫൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്‍റ് സെക്രട്ടറി കിരണ്‍, അഡ്വൈസറി ബോർഡ് മെംബർ അഭിലാഷ് മേനോൻ, മനോജ് മാവേലിക്കര, ക്രൗണ്‍ പ്ലാസ എക്സിക്യൂട്ടീവ് ഷെഫ് മാരിയോ ബറൂഫി, ടെക്സാസ് കുവൈറ്റ് ജനറൽ സെക്രട്ടറി സുമേഷ് സുധാകരൻ, പ്രോഗ്രാം കോഓർഡിനേറ്റർ ജിത്തു എന്നിവർ സംസാരിച്ചു.

അപൂർവ രക്ത ഗ്രൂപ്പ് ആയതിനാൽ ശസ്ത്രക്രിയ മുടങ്ങിയ യുവതിക്ക് ഖത്തറിൽ നിന്നും പറന്നെത്തി ജീവരക്തമായി നൽകിയ ഇരട്ടി സ്വദേശി നിതിൻ രഘുനാഥിനെ ചടങ്ങിൽ ആദരിച്ചു. കിരണും നവാസും കലാപരിപാടികൾക്ക് നേതൃത്വം നൽകി. ആശയും സംഘവും അത്തപൂക്കളം ഒരുക്കി. തുടർന്നു വിവിധ കലാ പരിപാടികൾ അരങ്ങേറി. പാരന്പര്യ കലകൾ, ഗാനവിരുന്ന്, തിരുവാതിരകളി, മാപ്പിളപാട്ട്, സിനിമാറ്റിക് ഡാൻസ്, കോമഡി സ്കിറ്റ്, ഓണസദ്യ തുടങ്ങിയവ ആഘോഷ പരിപാടികളുടെ മാറ്റുകൂട്ടി.

റിപ്പോർട്ട്: സലിം കോട്ടയിൽ