യുഎസ് കോണ്‍ഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തിക്ക് ഫ്ളോറിഡയിൽ സ്വീകരണം

02:46 PM Dec 05, 2017 | Deepika.com
മയാമി: തെക്കേ ഫ്ളോറിഡ ഇന്ത്യൻ സമൂഹം ഇല്ലിനോയിയിൽ നിന്നുള്ള കോണ്‍ഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തിക്ക് ഡേവിയിൽ വച്ചു ഉജ്വല സ്വീകരണം നൽകി. തുടർന്നുള്ള ചർച്ചയിൽ കൃഷ്ണമൂർത്തി അമേരിക്കയിലെ ആനുകാലിക പ്രശ്നങ്ങൾ വിശകലനം ചെയ്തു സംസാരിച്ചു. ആരോഗ്യം, നികുതി നിയമ മാറ്റങ്ങൾ, വംശവിരോധ പ്രവർത്തനങ്ങൾ എന്നിവ ചർച്ചാ വിഷയങ്ങളായി. അമേരിക്കയിലെ മുഴുവൻ ഇന്ത്യൻ സമൂഹവും, പ്രത്യേകിച്ച് യുവജനങ്ങളും ഇവിടുത്തെ രാഷ്ട്രീയ- സാമൂഹ്യ വ്യവസ്ഥിതികളിൽ സജീവമായി പങ്കെടുക്കേണ്ടത് അത്യാവശ്യമാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യൻ സമൂഹത്തെ പ്രതിനിധീകരിച്ച് സൗത്ത് ഏഷ്യൻ അമേരിക്കൻ ഡമോക്രാറ്റിക് കാക്കസ് (SAADeC), കേരള സമാജം, നവകേരള, വേൾഡ് മലയാളി അസോസിയേഷൻ, കൈരളി, പാംബീച്ച് അസോസിയേഷൻ, മയാമി അസോസിയേഷൻ, ഹിന്ദു അസോസിയേഷൻ എന്നീ സംഘടനകളും നേതാക്കളും മറ്റു പ്രമുഖരും പങ്കെടുത്തു. പൗരാവകാശ സംരക്ഷണത്തിനും, സമൂഹ ബോധവത്കരണത്തിനുമായി നടന്ന ചർച്ചകളിൽ ഡോ. സാജൻ കുര്യൻ, ഹേമന്ത് പട്ടേൽ, കൃഷ്ണ റെഡ്ഡി, സണ്ണി തോമസ്, മഞ്ജു കളിനാടി തുടങ്ങിയവർ പങ്കെടുത്തു. സണ്ണി തോമസ് മയാമി അറിയിച്ചതാണിത്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം