മലർവാടി ജൈവകൃഷി മൽസരം സംഘടിപ്പിക്കുന്നു

12:20 AM Nov 24, 2017 | Deepika.com
അൽകോബാർ: ജൈവകൃഷിയെ പ്രോൽസാഹിപ്പിക്കുന്നതിനും ഇളംതലമുറക്ക് കൃഷിയുടെ മഹത്വം പരിചയപ്പെടുത്തുന്നതിനുമായി മലർവാടി ബാലോത്സവത്തോടനുബന്ധിച്ച് തനിമ അൽകോബാറിന്‍റെ കിഴിൽ "മലർവാടി കിച്ചണ്‍ ഗാർഡൻ’ എന്ന പേരിൽ ജൈവകൃഷി മൽസരം സംഘടിപ്പിക്കുന്നു. കുട്ടികൾക്കും മുതിർന്നവർക്കും മൽസരത്തിൽ പങ്കെടുക്കാം. ഡിസംബർ ഒന്നിന് നടക്കുന്ന മലർവാടി ബാലോൽസവ വേദിയിൽ വച്ച് വിതരണം ചെയ്യുന്ന തൈകൾ വാങ്ങി മൽസരത്തിൽ പേര് രജിസ്റ്റർ ചെയ്യാം. വാങ്ങിയ തൈകൾ ചെടിച്ചട്ടി, പ്ലാന്‍റ് ബോക്സ്, ഗ്രോബാഗ് എന്നിവയിലോ വെറും നിലത്തോ നട്ടുവളർത്താവുന്നതാണ്. ചെടികൾക്ക് ജൈവവളം, ജൈവകീടനാശിനി എന്നിവ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

ചെടികൾ നല്ല നിലയിൽ വളർന്നുകഴിഞ്ഞാൽ മാർച്ച് 15ന് മുന്പ് 0509313743 എന്ന നന്പറിൽ വാട്സ്ആപ് വഴി ഫോട്ടോ, വീഡിയോ എന്നിവ മൽസരാർഥികളുടെ സ്ഥലത്തിന്‍റെ ഗൂഗിൾ ലൊക്കേഷൻ മാപ്പ് സഹിതം അയയ്ക്കേക്കണ്ടതാണ്. ചെടികളുടെ വളർച്ച, കൃഷിചെയ്ത രീതി, ഭംഗിയും വൃത്തിയും എന്നിവ പരിഗണിക്കുന്നതാണ്. വിജയികൾക്ക് തനിമ സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ വച്ച് സമ്മാനങ്ങൾ നൽകും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ നവംബർ 27ന് മുന്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.

വിവരങ്ങൾക്ക്: 0553164362, 0550057199.

റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം