ഇസ്കോണ്‍ 2017: ടീനേജ് ഗേൾസ് മീറ്റ് സംഘടിപ്പിച്ചു

12:16 AM Nov 24, 2017 | Deepika.com
ഫർവാനിയ: കുവൈത്ത് ഒൗഖാഫ് മന്ത്രാലയത്തിലെ ഇസ്ലാമിക സാംസ്കാരിക വിഭാഗത്തിന്‍റെ മേൽനോട്ടത്തിൽ കുവൈത്ത് കേരളാ ഇസ്ലാഹി സെന്‍റർ അറിവ് സമാധാനത്തിന് എന്ന തലകെട്ടോടുകൂടി സംഘടിപ്പിക്കുന്ന ഇസ്കോണ്‍ 2017 പ്രചരണാർഥം ഫർവാനിയ അൽ ഹിക്മ ഓഡിറ്റോറിയത്തിൽ ഇസ്കോണ്‍ ടീനേജ് മീറ്റ് സംഘടിപ്പിച്ചു.

ലക്ഷ്യ സാക്ഷാത്കാരത്തിന്‍റെ നേർവഴി എന്ന വിഷയത്തിൽ ഉമ്മു ഈസ ആൻഡ് ടീം അവതരിപ്പിച്ച പ്രസന്േ‍റഷൻ സ്രഷ്ടാവിന്‍റെ മഹാത്വത്തെകുറിച്ചും ജീവിത ലക്ഷ്യത്തെകുറിച്ചും നല്ല അവബോധം നൽകി. അനുഗ്രഹങ്ങളെ മാനിക്കുക എന്ന വിഷയത്തിൽ ഫൈസ്വാദ് സ്വലാഹിയും ആരാധനാകർമങ്ങളിലെ സൂക്ഷ്മത എന്ന വിഷയത്തിൽ പി.എൻ. അബ്ദുറഹ്മാനും നല്ല കുട്ടികൾ നല്ല കുടുംബം എന്ന വിഷയത്തിൽ അസ്മാബി ടീച്ചറും സംസാരിച്ചു. ടീനേജ് മീറ്റിൽ ക്വിസ് മൽസരവും കലാപരിപാടികളും സംഘടിപ്പിച്ചു. റഫിയ മറിയം, നദ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ