ദമാം: ഫ്രണ്ട്സ് വോളി ദമാമിന്റെ ഇരുപതാം വാർഷികവും ഓണം-ഈദ് ആഘോഷവും നവംബർ 10ന് ഉമ്മുൽഷേക് ജവാദ് ഫാമിൽ സംഘടിപ്പിച്ചു. രാവിലെ ഒന്പതിന് കലാ-കായിക പരിപാടികൾക്ക് തുടക്കം കുറിച്ചു. സംഘടനയുടെ രക്ഷാധികാരികളായ സലീം പത്തനംതിട്ടയുടെ നേതൃത്വത്തിലുള്ള റെഡ് ഹൗസും നജീം ബഷീറിന്റെ നേതൃത്വത്തിലുള്ള ഗ്രീൻഹൗസും തമ്മിലാണ് കലാ-കായിക മത്സരങ്ങൾ മാറ്റുരച്ചത്. നിലവിലെ ചാന്പ്യ·ാരായ ഗ്രീൻഹൗസ് കിരീടം നിലനിർത്തി.
രാത്രി എട്ടിന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ജോബിൻ സക്കറിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടിന്റു ദേവസ്യ മിനിറ്റ്സ് അവതരിപ്പിച്ചു. അനി പടനിലത്ത്, സലിം പത്തനംതിട്ട, പ്രശാന്ത് കായംകുളം തുടങ്ങിയവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. ക്ലബിന്റെ മുതിർന്ന അംഗങ്ങളായ അനി പടനിലം, നജീം ബഷീർ, സലിം പത്തനംതിട്ട എന്നിവരെ ചടങ്ങിൽ ആദരിച്ചു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്നു സിറാജ് ആലപ്പി, ഷാഫി എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും അരങ്ങേറി. സ്നേഹ വിരുന്നോടെ ആഘോഷ പരിപാടികൾ സമാപിച്ചു.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം
ഫ്രണ്ട്സ് വോളി ദമാം ഓണം-ഈദ് ആഘോഷം നടത്തി
07:47 PM Nov 21, 2017 | Deepika.com