മിശ്രിഫിൽ സിൽവർ കിക്ക് 24 ന്

09:48 PM Nov 20, 2017 | Deepika.com
കുവൈത്ത്: ഇരുപത്തഞ്ചാം വാർഷിക ആഘോഷിക്കുന്ന സിൽവർ സ്റ്റാർസ് സ്പോർട്ടിംഗ് ക്ലബ് കേഫാക്കുമായി സഹകരിച്ചു നടത്തുന്ന സെവൻസ് ടൂർണമെന്‍റ് "സിൽവർ കിക്ക്’ നവംബർ 24 മിഷ്രിഫ് പബ്ലിക് അതോറിറ്റി യൂത്ത് ആൻഡ് സ്പോര്ട്സ് ഗ്രൗണ്ടിൽ നടക്കും.

കെഫാക്കിലെ 18 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്‍റിൽ ജേതാക്കൾക്ക് സിൽവർ കിക്ക് ട്രോഫിയും പ്രൈസ് മണിയും സമ്മാനമായി ലഭിക്കും. ടൂർണമെന്‍റിലെ മത്സരങ്ങൾ നിയന്ത്രിക്കുന്നത് കെഫാക്ക് റഫറീസ് ആയിരിക്കും. മത്സരം മൂന്നിന് ആരംഭിക്കും. മത്സരങ്ങൾക്കുള്ള എശഃേൗൃല ഉൃമം നവംബർ 17 മിശ്രിഫ് ഗ്രൗണ്ടിൽ നടക്കും. കുവൈത്തിലെ മുഴുവൻ മലയാളി ഫുട്ബോൾ പ്രേമികൾക്കും കുടുംബസമേതം മത്സരങ്ങൾ ആസ്വദിക്കുവാനുള്ള സൗകര്യം ഒരിക്കിയതായി ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ