ഇന്ത്യൻ സോഷ്യൽ ഫോറം ജോബ് ഓറിയന്റേഷന്‍ പ്രോഗ്രാം

12:11 PM Nov 19, 2017 | Deepika.com
ജിദ്ദ: ഗൾഫ് പ്രവാസം തിരിച്ചുപോക്കിന്‍റെ വക്കിൽ എത്തിനിൽക്കുന്പോൾ പ്രവാസലോകത്തു ജീവിക്കുന്ന വിദ്യാസന്പന്നരായ യുവതിയുവാക്കൾക്ക് കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസുകളിലെ തൊഴിൽ സാധ്യതകളെ കുറിച്ചു ബോധവത്ക്കരണം നൽകുന്നതിന് ജിദ്ദ ഇന്ത്യൻ സോഷ്യൽ ഫോറം ജോബ് ഓറിയന്േ‍റഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു.

പിഎസ്സിക്കും യുപിഎസ്സിക്കും കീഴിൽ നടക്കുന്ന വിവിധ തൊഴിൽ പരീക്ഷകൾ, പരീക്ഷാ തയാറെടുപ്പ്, ഓരോ തൊഴിലിനും ആവശ്യമായ അടിസ്ഥാന യോഗ്യത, പ്രായപരിധി തുടങ്ങിയ വിഷയങ്ങളിൽ പ്രാഥമികമായ അറിവ് പകർന്നുനൽകുന്നതിനും ഉദ്യോഗാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി തിരുവനന്തപുരം ഫാക്കൽറ്റി മെംബർ ആസിഫ്, ഫാറൂഖ് കോളജ് പി എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സിവിൽ സർവീസ് എക്സാമിനേഷൻ അക്കാദമിക് കോർഡിനേറ്ററും റിസോഴ്സ് പേഴ്സനുമായ അബു സാലിഹ് എന്നിവർ ക്ലാസെടുക്കും. പന്ത്രണ്ടാം ക്ലാസോ അതിന് മുകളിലോ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. നവംബർ 23 വ്യാഴാഴ്ച രാത്രി 8.30 നു ശറഫിയ ഇംപാല ഗാർഡനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0571942342, 0502705734 എന്നീ നന്പറുകളിൽ ബന്ധപ്പെടണം.

റിപ്പോർട്ട്: മുസ്തഫ കെ.ടി പെരുവല്ലൂർ