ജിദ്ദ: ദൃഷ്ടാന്തങ്ങൾ എന്ന പ്രശസ്ത നോവലിലൂടെ മലയാള സാഹിത്യ ലോകത്ത് തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച ജിദ്ദയുടെ പ്രിയ എഴുത്തുകാരൻ അബു ഇരിങ്ങാട്ടിരിയുടെ ഏറ്റവും പുതിയ പുസ്തകമായ 'ലോ വോൾട്ടേജിൽ ഒരു ബൾബ് ' നവംബർ 18നു രാത്രി എട്ടിന് ശറഫിയ്യ ലക്കി ദർബാർ ഓഡിറ്റോറിയത്തിൽ ഗ്രന്ഥപ്പുര ജിദ്ദ പ്രകാശനം ചെയ്യുന്നു.
സൈകതം ബുക്സ്പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ പ്രവാസം, അനുഭവം, ഓർമ്മ എന്നീ വിഭാഗങ്ങളിലായി പത്തൊൻപത് ലേഖനങ്ങളാണുള്ളത്. അബു ഇരിങ്ങാട്ടിരിയുടെ പതിനൊന്നാമത്തെ പുസ്തകവും പ്രഥമ ലേഖന സമാഹാരവുമാണ് ലോ വോൾട്ടേജിൽ ഒരു ബൾബ്.
പ്രകാശനച്ചടങ്ങിൽ ജിദ്ദയിലെ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുമെന്ന് ഗ്രന്ഥപ്പുര ഭാരവാഹികളായ കൊന്പൻ മൂസ, ഷാജു അത്താണിക്കൽ, ഷെരീഫ് കാവുങ്ങൽ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ
അബു ഇരിങ്ങാട്ടിരിയുടെ 'ലോ വോൾട്ടേജിൽ ഒരു ബൾബ്' പ്രകാശനം ശനിയാഴ്ച
09:57 PM Nov 17, 2017 | Deepika.com