ഷിക്കാഗോ: യുഎസ് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുൾസി ഗബാർഡിനെ 2018ൽ ഷിക്കാഗോയിൽ നടക്കുന്ന വേൾഡ് ഹിന്ദു കോണ്‍ഗ്രസ് ചെയർപേഴ്സനായി നിയമിച്ചു. വേൾഡ് ഹിന്ദു ഫൗണ്ടേഷൻ ഭാരവാഹികളാണ് തുൾസിയുടെ നിയമനം ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്.
2018 സെപ്റ്റംബർ 7, 8 തീയതികളിലാണ് വേൾഡ് ഹിന്ദു ഫൗണ്ടേഷന്റെ രണ്ടാം കോണ്‍ഗ്രസ് ഷിക്കാഗോയിൽ വച്ചു നടക്കുന്നത്. 2014 ൽ ന്യുഡൽഹിയിൽ വച്ചായിരുന്നു ആദ്യ കോണ്‍ഗ്രസ് സംഘടിപ്പിച്ചത്.
ലോകമെന്പാടുമുള്ള ഹിന്ദുക്കളെ പരസ്പരം യോജിപ്പിക്കുന്നതിനും ആശയങ്ങൾ കൈമാറുന്നതിനുമാണ് ഫൗണ്ടേഷൻ ലക്ഷ്യമിടുന്നത്. ഹവായിൽ നിന്നുള്ള കോണ്‍ഗ്രസ് അംഗം തുൾസി മൂന്നാം തവണയാണ് യുഎസ് കോണ്‍ഗ്രസിൽ അംഗമാകുന്നത്. ഹിന്ദു ആചാരങ്ങൾ കാത്തു സൂക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും തുൾസി സുപ്രധാന പങ്കാണ് വഹിക്കുന്നത്. ഹൗസ് കണ്‍ഗ്രേഷണൽ കോക്കസ് കൊ. ചെയറായി തുൾസി ഇപ്പോൾ പ്രവർത്തിക്കുന്നു.
സ്നേഹത്തിന്േറയും സമാധാനത്തിന്േറയും പരസ്പര ബഹുമാനത്തിന്േറയും ഐക്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുവാൻ വേൾഡ് ഹിന്ദു ഫൗണ്ടേഷനു കഴിയട്ടെ എന്ന് ഗബാർഡ് ആശംസിച്ചു. അന്‍പത്തിമൂന്ന് രാജ്യങ്ങളിൽ നിന്നും 1,800 പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു 2014 കോണ്‍ഗ്രസ് വിജയകരമായി സംഘടിപ്പിച്ചതെന്ന് കോർഡിനേറ്റർ അഭയ അസതാന പറഞ്ഞു.
റിപ്പോർട്ട്: പി.പി. ചെറിയാൻ
തുൾസി ഗബാഡ് ഷിക്കാഗോ വേൾഡ് ഹിന്ദു കോണ്‍ഗ്രസ് ചെയർപേഴ്സണ്‍
08:42 PM Nov 17, 2017 | Deepika.com