കുവൈത്ത് സിറ്റി: കെഫാക് സീസണ് ആറിലെ ഗ്രൂപ്പ് ബിയിലെ സോക്കർ ലീഗ് മത്സരങ്ങളിൽ കുവൈത്ത് കേരളാ സ്റ്റാർ, മലപ്പുറം ബ്രദേഴ്സ് ടീമുകൾ വിജയിച്ചപ്പോൾ ബ്ലാസ്റ്റേഴ്സ് കുവൈത്ത് അൽഫോസ് റൗദ, ചാന്പ്യൻസ് എഫ്സി ഫഹാഹീൽ ബ്രദേഴ്സ് തമ്മിലുള്ള മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് കുവൈത്ത് അൽഫോസ് റൗദ മത്സരം ഇരു ടീമുകളും ഓരോ ഗോളുകളടിച്ചു സമനിലയിൽ പിരിഞ്ഞു.
ബ്ലാസ്റ്റേഴ്സിന് വേണ്ടി മൻസൂറും അൽഫോസ് റൗദക്ക് വേണ്ടി ജവാദുമാണ് ഗോളുകൾ നേടിയത് . രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കുവൈത്ത് കേരളാ സ്റ്റാർസ് സിയസ്കോ കുവൈത്തിനെ പരാജയപ്പെടുത്തി. കുവൈത്ത് കേരളാ സ്റ്റാറ്റസിന് വേണ്ടി അൻസണും, മുഹമ്മദ് ഇഷാക്കുമാണ് ഗോളുകൾ നേടിയത് . കുവൈത്ത് കേരളാ സ്റ്റാറ്റസിന് വേണ്ടി ആൻസണ്‍ ഇരട്ട ഗോൾ നേടി . തുടർന്ന് നടന്ന മത്സരത്തിൽ ചാന്പ്യൻസ് എഫ്സി ഫഹാഹീൽ ബ്രദേഴ്സ് മത്സരം ഇരു ടീമുകളും ഓരോ ഗോളുകളടിച്ചു സമനിലയിൽ പിരിഞ്ഞു. ചാന്പ്യൻസിക്ക് വേണ്ടി കിഷോറും. ഫഹാഹീലിനു വേണ്ടി യൂനുസുമാണ് ഗോൾ നേടിയത്. തുല്യ ശക്തികൾ തമ്മിൽ ഏറ്റു മുട്ടിയ അവസാന മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിന് മലപ്പുറം ബ്രദേഴ്സ് കേരളാ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തി. അബിനാണ് വിജയ ഗോൾ നേടിയത് .
മാസ്റ്റേഴ്സ് ലീഗിൽ ബിഗ് ബോയ്സ് എഫ്സി സിഎഫ്സി സാൽമിയയെയും (2 - 0) ചാന്പ്യൻസ് എഫ്സി മാക് കുവൈത്തിനെയും പരാജയപ്പെടുത്തിയപ്പോൾ (2 -1 ) കേരളാ ചലഞ്ചേഴ്സ് യങ് ഷൂട്ടേർസ് (0 - 0 ) സ്പാർക്സ് എഫ്സി ബ്ലാസ്റ്റേഴ്സ് കുവൈത്ത് (0 - 0 ) മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. മാസ്റ്റേഴ്സ് ലീഗ് മത്സരങ്ങളിൽ മാൻ ഓഫ് ഡി മാച്ചാസായി ലതീഷ് ബാബു (യംഗ് ഷൂട്ടേർസ് ) സാംസണ് (ബ്ലാസ്റ്റേഴ്സ് കുവൈത്ത് ) അബ്ദുൽ റഷീദ് (മാക് കുവൈത്ത് ) ബഷീർ (ബിഗ് ബോയ്സ് ) എന്നിവരെയും സോക്കർ ലീഗിൽ റംഷീർ (അൽഫോസ് റൗദ ) ആൻസണ്‍ (കുവൈത്ത് കേരളാ സ്റ്റാർസ് ) സുൽഫി (ഫഹാഹീൽ ബ്രദേഴ്സ് ) ജിതിൻ (മലപ്പുറം ബ്രദേഴ്സ് ) എന്നിവരെയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കെഫാക് സോക്കർ ലീഗ്: കുവൈത്ത് കേരളാ സ്റ്റാർ, മലപ്പുറം ബ്രദേഴ്സ് ടീമുകൾക്ക് ജയം
10:16 PM Nov 16, 2017 | Deepika.com