കുവൈത്ത്: ജനതാ കൾച്ചറൽ സെൻറർ (ജെസിസി) കുവൈത്തിന്റെ ഏഴാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരദാനവും, വാർഷിക പരിപാടികളുടെയും ഒരുക്കങ്ങൾ പൂർത്തിയായി. ഈ വർഷത്തെ പുരസ്കാര ജേതാവ് പുരസ്കാര ജേതാവ് ഡോ: ഡി. ബാബുപോൾ ഐഎസ്, ഏഷ്യനെറ്റ് സ്റ്റാർ സിംഗർ ഫെയിം ആൻറണിയും മറ്റു കലാകാരൻമാരും വ്യാഴാഴ്ച ഉച്ചക്ക് എത്തിച്ചേരും.
നവംബർ17, വെള്ളിയാഴ്ച, വൈകുന്നേരം 5 മുതൽ ഇന്ത്യൻ സെൻട്രൽ എക്സംപ്ലറി സ്കൂൾ (കഇഋട), മംഗഫിലാണ് പരിപാടി നടക്കുന്നത്. അംബാസിഡർ ഇതിനോടനുബന്ധിച്ചു സ്കൂൾ കുട്ടികൾക്കായി നടത്തിയ രണ്ടാമത് വൈക്കം മുഹമ്മദ് ബഷീർ ചെറുകഥ രചനാ മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഡി. ബാബുപോൾ സമ്മാനങ്ങൾ നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 99170905
റിപ്പോർട്ട്: സലിം കോട്ടയിൽ
വൈക്കം മുഹമ്മദ് ബഷീർ പുരസ്കാരദാനം: ഒരുക്കങ്ങൾ പൂർത്തിയായി
10:10 PM Nov 16, 2017 | Deepika.com