റിയാദ്: റിയാദിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ ടെക്സ റിയാദിന്റെ മെഗാഷോ
'ടെക്സോത്സവം' വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ എക്സിറ്റ് 18 ലുള്ള അൽ മർവ ഓഡിറ്റോറിയ ത്തിൽ നടക്കും. റിയാദിലെ പ്രഗത്ഭരായ കലാകാരന്മാരെയും ടെക്സ അംഗങ്ങളേയും പങ്കെടുപ്പിച്ചു കൊണ്ട് നൗഷാദ് കിളിമാനൂർ കോർഡിനേറ്റ് ചെയ്ത് അവതരിപ്പിക്കുന്ന പരിപാടിയിൽ നൃത്ത, സംഗീത, ഹാസ്യപരിപാടികൾക്ക് പുറമെ മായാജാലപ്രകടനവും അരങ്ങേറും.
മെഗാഷോയുടെ ഭാഗമായി നടക്കുന്ന സാംസ്കാരിക ചടങ്ങിൽ ് മാധ്യമം ദിനപത്രത്തിന്റെ തിരുവനന്തപുരം ജില്ലാ ലേഖകൻ എം. റഫീക്കിന് ഈ വർഷത്തെ ടെക്സ മാധ്യമ പുരസ്കാരം സമ്മാനിക്കുമെന്ന് ടെക്സ പ്രസിഡന്റ് നിസാർ കല്ലറ, ജന. സെക്രട്ടറി സുരേഷ് പാലോട്, ട്രഷറർ പ്രകാശ് വാമനപുരം എന്നിവർ സംയുക്തമായി ഇറക്കിയ വാർ ത്താക്കുറിപ്പിൽ അറിയിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ
ടെക്സോത്സവം വെള്ളിയാഴ്ച
10:08 PM Nov 16, 2017 | Deepika.com