കുവൈത്ത്: നവംബർ 17 വെള്ളിയാഴ്ച ഫിലിപ്പൈൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കുന്ന ആർഎസ് സി കുവൈത്ത് 9ാമത് നാഷനൽ സാഹിത്യോത്സവ് പ്രമുഖ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ തോപ്പിൽ മുഹമ്മദ് മീരാൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9 മുതൽ വൈകീട്ട് 9 വരെ അഞ്ചുവേദികളിലായി നടക്കുന്ന കലാസാഹിത്യ മൽസരത്തിൽ കുവൈത്തിലെ അഞ്ചു സെൻട്രൽ സാഹിത്യോൽസവുകളിലൂടെ കഴിവു തെളിയിച്ച 300ൽപരം കലാപ്രതിഭകളാണ് മാറ്റുരക്കാനെത്തുന്നത്. വൈകീട്ട് നാലിനു തുടങ്ങുന്ന ഇശൽ സായാഹ്നത്തിൽഖവാലി, മാപ്പിളപ്പാട്ട്, ബുർദ, ദഫ്മുട്ട് തുടങ്ങിയ പരിപാടികൾ അരങ്ങേറും. ശേഷം നടക്കുന്ന സാംസ്കാരികസമ്മേളനത്തിൽ കുവൈത്തിലെ വിവിധ സാമൂഹിക സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.
റിപ്പോർട്ട്: സലിം കോട്ടയിൽ
ആർഎസ് സി നാഷനണ് സാഹിത്യോത്സവ്: തോപ്പിൽ മുഹമ്മദ് മീരാൻ ഉദ്ഘാടനം ചെയ്യും
10:05 PM Nov 16, 2017 | Deepika.com