കെ​ന്ന​ത്ത് കെ​സ്റ്റ​ർ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു

09:52 PM Nov 16, 2017 | Deepika.com
വാ​ഷിം​ഗ്ട​ണ്‍: ഇ​ന്ത്യ​യി​ലെ യു​എ​സ് അം​ബാ​സ​ഡ​റാ​യി നി​യ​മി​ത​നാ​യ കെ​ന്ന​ത്ത് കെ​സ്റ്റ​ർ ന​വം. 13ന് ​വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സി​ന്‍റെ മു​ന്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​രം ഏ​റ്റെ​ടു​ത്തു.

ക​ഴി​ഞ്ഞ പ​തി​നാ​റു വ​ർ​ഷ​മാ​യി സ്വ​കാ​ര്യ പൊ​തു​മേ​ഖ​ലാ രം​ഗ​ത്ത് ഇ​ന്ത്യ​യു​മാ​യി സൗ​ഹൃ​ദം ഉൗ​ട്ടി ഉ​റ​പ്പി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മാ​യി​രു​ന്നു കെ​ന്ന​ത്ത് കെ​സ്റ്റ​റി​നു​മു​ണ്ടാ​യി​രു​ന്ന​ത്. ന​വം​ബ​ർ ര​ണ്ടി​ന് കെ​ന്ന​ത്തി​ന്‍റെ നി​യ​മ​നം സെ​ന​റ്റ് ഐ​ക്യ​ക​ണ്ഠേ​ന അം​ഗീ​ക​രി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​ൻ രാ​ഷ്ട്ര​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും പ്ര​യോ​ജ​ന​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​വ​യ്ക്കാ​ൻ കെ​ന്ന​ത്തി​നു ക​ഴി​യ​ട്ടെ​യെ​ന്ന് പെ​ൻ​സു ട്വി​റ്റ​റി​ലൂ​ടെ അ​റി​യി​ച്ചു.

ന​വം​ബ​ർ 28, 30 തീ​യ​തി​ക​ളി​ൽ ഹൈ​ദ​രാ​ബാ​ദി​ൽ ന​ട​ക്കു​ന്ന ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ൽ പ്ര​സി​ഡ​ന്‍റ് ട്രം​പി​ന്‍റെ മ​ക​ൾ ഇ​വാ​ങ്ക ട്രം​പാ​ണ് യു​എ​സ് പ്ര​തി​നി​ധി സം​ഘ​ത്തെ ന​യി​ക്കു​ന്ന​ത്. കെ​ന്ന​ത്ത് കെ​സ്റ്റ​ർ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ എ​ന്ന നി​ല​യി​ൽ ഗ്ലോ​ബ​ൽ സ​മ്മി​റ്റി​ൽ ഒൗ​ദ്യോ​ഗി​ക​മാ​യി പ​ങ്കെ​ടു​ക്കും. ത​ന്നി​ല​ർ​പ്പി​ത​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം പൂ​ർ​ണ​മാ​യും നി​റ​വേ​റ്റാ​ൻ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും സ​ഹ​ക​ര​ണം അം​ബാ​സ​ഡ​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ