ഡാളസ്: റാന്നി ഉന്നക്കാവ് കുടത്തനാലിൽ ജോണ് തോമസിന്റെ ഭാര്യ ഗ്രേസിക്കുട്ടി (67) നിര്യാതയായി. നവംബർ 15 ബുധനാഴ്ച രാവിലെ ഹൃദയാഘാതത്തെ തുടർന്നു റാന്നിയിലെ സ്വവസതിയിലായിരുന്നു മരണം. ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവാംഗമായ പരേതയായ ഗ്രേസിക്കുട്ടിയും ഭർത്താവുമൊത്തു നാട്ടിലുള്ള വസതിലേക്കു കഴിഞ്ഞ വാരാന്ത്യത്തിലാണ് മടങ്ങിയത്.
മക്കൾ: മനോജ് തോമസ്, റജി തോമസ്, അനീഷ്തോമസ്, ഡാലിയ എഡിസണ്. എല്ലാവരും കുടുംബമായി ഡാളസിൽ താമസിച്ചു വരുന്നു.
കൂടുതൽ വിവരങ്ങൾക്ക്: അനീഷ്:9723035780, എഡിസണ്:9722404471
റിപ്പോർട്ട്: എബി മക്കപ്പുഴ
ഗ്രേസിക്കുട്ടി നിര്യാതയായി
03:41 PM Nov 16, 2017 | Deepika.com