ടൊറന്‍റോ സെന്‍റ് മേരീസ് ക്നാനായ മിഷനിൽ സകല വിശുദ്ധരുടേയും തിരുനാൾ ആചരിച്ചു

02:50 PM Nov 16, 2017 | Deepika.com
ടൊറന്‍റോ : സെന്‍റ് മേരീസ് ക്നാനായ കാത്തലിക് മിഷനിൽ സകല വിശുദ്ധരുടേയും തിരുനാൾ ഭക്തിനിർഭരമായി കൊണ്ടാടി. 2017 നവംബർ മാസം അഞ്ചാം തീയതി വിശുദ്ധ കുർബാനയ്ക്കുശേഷം ഓൾ സെന്‍റ്സ് പരേഡും, ഓൾ സെയിന്‍റ്സ് ക്വസ് പ്രോഗ്രാമും നടത്തപ്പെട്ടു. മിസ്സിസാഗാ എക്സാർക്കേറ്റ് വിശ്വാസ പരിശീലന ഡയറക്ടർ ഫാ. മാർട്ടിൻ മനയ്ക്കാനംപറന്പിൽ വിശുദ്ധ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിച്ചു. പൈശാചിക ശക്തികളുടെ മേൽ വിജയംവരിച്ച് ഈശോ മിശിഹായുടെ മാതൃക സ്വജീവിതത്തിൽ പകർത്തിയ വിശുദ്ധരുടെ ജീവിത മാതൃക സകലർക്കും പ്രത്യേകിച്ച് വരുംതലമുറയ്ക്ക് പ്രചോദനമാകുമെന്ന് അച്ചൻ പ്രത്യാശ പ്രകടിപ്പിച്ചു.

വിശ്വാസപരിശീലനത്തിൽ ഏർപ്പെട്ടിരിക്കുന്ന അന്പതിൽപ്പരം കുഞ്ഞുങ്ങൾ വിവിധ വിശുദ്ധരുടെ വസ്ത്രങ്ങൾ അണിഞ്ഞ് ചിട്ടയായും ക്രമമായും എത്തിയത് പുതിയ അനുഭവമായിരുന്നു. അതേ തുടർന്ന് അതാത് വിശുദ്ധരുടെ ലഘുചരിതം ഏവരുടേയും അറിവിലേക്കായി വിശദീകരിക്കുകയുണ്ടായി. വിവിധ വിശുദ്ധരുടെ ജീവിത ചരിത്രം കുഞ്ഞുങ്ങളെ പഠിപ്പിച്ച് അവരെ തയാറാക്കിയതിനുശേഷം നടത്തിയ ക്വിസ് പ്രോഗ്രാം വളരെ ആകർഷണമായിരുന്നു.

ഒത്തൊരുമിച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ കുഞ്ഞുങ്ങളെ ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കാൻ ഉതകുന്നതായിരുന്നു. മതാധ്യാപകരുടേയും മാതാപിതാക്കളുടേയും, കമ്മിറ്റി മെന്പേഴ്സിന്േ‍റയും നേതൃത്വത്തിൽ നടത്തിയ ഓൾസെയിന്‍റ്സ് പരേഡും, ക്വിസ് പരിപാടിയും വളരെ ഭംഗിയായി നടത്തപ്പെട്ടു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം