ന്യൂയോർക്ക്: ഇന്തോ അമേരിക്കൻ പ്രസ്ക്ലബിന്റെ (ഐഎപിസി) ഡയറക്ടർബോർഡ് അംഗങ്ങളായി പ്രമുഖമാധ്യമ സംരംഭകൻ കമലേഷ് മേത്തയേയും പ്രമുഖ കോളമിസ്റ്റും ശർമ്മ ലോ ഗ്രൂപ്പിലെ മാനേജിംഗ് അറ്റോണിയുമായ ഓംകാർ ശർമ്മയേയും തെരഞ്ഞെടുത്തു.
ലോംഗ് എലെന്റിൽ നിന്നുള്ള മാധ്യമ സംരംഭകൻ, സീനിയർ റൊട്ടേറിയൻ, കമ്യൂണിറ്റി ലീഡർ, ബിസിനസുകാരൻ, ഫിലാന്ത്രഫിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനായ കമലേഷ് മേത്ത നോർത്ത് അമേരിക്കയിൽ ഏറ്റവും പ്രചാരമുള്ള ഇന്തോ അമേരിക്കൻ ഇംഗ്ലീഷ് മാധ്യമഗ്രൂപ്പായ ഫോർസൈത് മീഡിയ ഗ്രൂപ്പ് സ്ഥാപകനാണ്.
കമ്യൂണിറ്റിക്ക് വേണ്ടിയുള്ള കമലേഷിന്റെ വീക്ലി പത്രമായ 'ദ സൗത്ത് ഏഷ്യൻ ടൈംസിന് നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 2010 ജനുവരിയിൽ നസുവ കൗണ്ടി അഡ്മിനിസ്ട്രേഷൻ ഇദ്ദേഹത്തെ ഡയറക്ടർ ഓഫ് ബിസിനസ് ആന്റ് ഇകണോമിക് ഡവലപ്മെന്റ് അഞ്ചുവർഷം സേവനം അനുഷ്ഠിച്ചു. 2009ൽ ഹിക്സ്വിൽ സൗത്തിലെ റോട്ടറി ക്ലബ് ചാർട്ടർ പ്രസിഡന്റായി. 2015, 16ൽ RI ഡിസ്ട്രിക്ട് 7255ന്റെ ഗവർണറാകാൻ അവസരം ലഭിച്ചു.
പ്രധാന റോട്ടറി ഡോണറായി ആദരിക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം നിരവധി മത സംഘടനകൾക്കും, സാമൂഹിക ആവശ്യങ്ങൾക്കും വേണ്ടി സംഭാവനകൾ നൽകിയിട്ടുണ്ട്. നിരവധി സാമൂഹിക സംഘടകളുമായി ചേർന്ന് പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം രാജസ്ഥാൻ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (RANA) യുടെയും, 2012ൽ ഹിക്സ് വില്ലിൽ ആരംഭിച്ച ഇന്ത്യൻ ഡെ പരേഡിന്റെ, ലോംഗ്സ് എലെന്റിലെ സ്ഥാപകനുമാണ്.
ശർമ്മ ലോ ഗ്രൂപ്പിലെ മാനേജിംഗ് അറ്റോണിയായ ഓംകാർ ശർമ്മ കഴിഞ്ഞ 15 വർഷമായി ദർശൻ ടിവിയിൽ വാഷിംഗ്ടണ് ഫോക്കസ് എന്ന പരിപാടിയിലൂടെ ഏവർക്കും സുപരിചിതനാണ്. വാഷിംഗ്ടണിൽനിന്നും പ്രസിദ്ധീകരിക്കുന്ന എക്സ്പ്രസ് ഇന്ത്യ, ഇന്ത്യ ദിസ് വീക്ക് എന്നീ പത്രങ്ങളിൽ കോളമിസ്റ്റുകൂടിയായ അദ്ദേഹത്തിന് മാധ്യമപ്രവർത്തനത്തിൽ വർഷങ്ങളുടെ അനുഭവസന്പത്തുണ്ട്. 2017 ൽ ഇന്ത്യ അമേരിക്കൻ പ്രസ്്ക്ലബിന്റെ നിയമോപദേശകനായി നിയമിതനായ ഓംകാർ ശർമ്മയെ മാധ്യമമേഖലയിലെ പരിചയസന്പത്ത് കണക്കിലെടുത്ത് ഡയറക്ടർബോർഡിലേക്ക് തെരഞ്ഞെടുക്കുകയായിരുന്നു.
നിരവധി എൻജിഒകൾക്ക് വേണ്ടി പ്രവർത്തിക്കുകയും, നിയമപരമായ കാര്യങ്ങൾ വിശദീകരിച്ചു നൽകുന്ന കോളമിസ്റ്റായുമൊക്കെ ഇദ്ദേഹം പ്രവർത്തിക്കുന്നു. മാത്രമല്ല നിരവധി ഹോട്ടൽ, മോട്ടൽ ഫ്രഞ്ചൈസിംഗ് സ്ട്രീമുകളിൽ നിയമോപദേഷ്ടാവായും പ്രവർത്തിച്ചുവരുകയാണ് ഓംകാർ ശർമ്മ.
റിപ്പോർട്ട്: ജിൻസ്മോൻ പി. സ്കറിയ
കമലേഷ് മേത്തയും ഓംകാർ ശർമ്മയും ഐഎപിസി ഡയറക്ടർ ബോർഡിൽ
11:15 PM Nov 15, 2017 | Deepika.com