കുവൈത്ത്: അലുംനി അസോസിയേഷൻ ഓഫ് സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ കുവൈത്ത് ചാപ്റ്റർ (അൽമാസ് കുവൈത്ത്) ന്റെ 2017 ലെ മെഗാ ഇവന്റ് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നവംബർ 17 വെള്ളിയാഴ്ച വൈകുന്നേരം നാലിന് സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ റിട്ട. പ്രിൻസിപ്പാൾ പ്രൊഫ. ഫ്രാൻസിസ് സിറിയക് ഉദ്ഘാടനം ചെയ്യും.
നിരവധി നാടൻ പാട്ടുകൾ രചിക്കുകയും, ആലപിക്കുകയും ചെയ്ത ചെന്താമര മണിത്താമരയായി കുവൈത്തിൽ അൽമാസിന്റെ വേദിയിലേക്ക് നവംബർ 17നു എത്തുന്നു. കൂടാതെ വയലിൻ കൊണ്ട് മാസ്മരികത തീർക്കുന്ന യുവപ്രതിഭ ശബരീഷ് പ്രഭാകരോടൊപ്പം കീ ബോർഡിസ്റ്റായ സുമേഷ് ആനന്തും അൽമാസിന്റെ വേദികളെ പുളകമണിയ്ക്കാൻ എത്തുന്നു.
കുവൈത്തിൽ നിന്നുള്ള എവർഗ്രീൻ പ്രതിഭകൾ അരുണ്‍ നായരും, സിജിതാ രാജേഷും മൃതങ്കവും, വീണയായും ഒരുമിച്ചു സംവദിക്കുന്നു. കൂടാതെ കൊച്ചു കലാകാരൻമാരുടെ പ്രതിഭാ വൈഭവും കൂടി അൽമാസ് 2017ന്റെ വേദികളെ പുളകമണിയ്ക്കുന്ന അവസരത്തിൽ വൈവിധ്യമാർന്ന ഈ കലാവിരുന്ന് ആസ്വദിക്കുവാൻ കുവൈത്തിലെ എല്ലാ കുടുംബങ്ങളുടെയും ക്ഷണിക്കുന്നതായി അൽമാസ് ഭാരവാഹികൾ അറിയിച്ചു.
അൽമാസ് കുവൈത്ത് മെഗാ ഇവന്റ് നവംബർ 17ന്
10:23 PM Nov 15, 2017 | Deepika.com