ന്യൂയോർക്ക്: അമേരിക്കൻ മലയാളിയായ യുവ കവയിത്രിയും അക്ഷരമുദ്രാ കവിതാ പുരസ്കാര ജേതാവുമായ സോയ നായരുടെ രണ്ടാമത് കവിതാസമാഹാരം 'യാർഡ് സെയിൽ' 2017 ലെ ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൽ പ്രശസ്ത പ്രവാസി എഴുത്തുകാരി ഹണി ഭാസ്കർ സാമൂഹ്യപ്രവർത്തകനും സാഹിത്യകാരനുമായ റജി ഗ്രീൻലാന്റിനു നൽകി പ്രകാശനം ചെയ്തു.
പുസ്തകപ്രകാശനചടങ്ങിൽ പ്രശസ്ത കഥാക്യത്തും കവയിത്രിയുമായ കെ. പി സുധീരയുടെ അനുഗ്രഹീത സാനിധ്യവും ഉണ്ടായിരുന്നു. പ്രവാസി സാഹിത്യകാരൻ പി. ശിവപ്രസാദ്, നൂറനാട് ശ്രീകുമാർ, മനോജ്, അശോക് ബാബു, വിദ്യാ ഡിജിത്, ആർട്ടിസ്റ്റ് ശ്രീകുമാർ കാമിയോ തുടങ്ങി യുഎഇ യിലെ അനേകം പ്രവാസി മലയാളികളും പ്രസ്തുതചടങ്ങിനു സാക്ഷ്യം വഹിച്ചു.
സോയ നായരുടെ ആദ്യകവിതാസമാഹാരം 'ഇണനാഗങ്ങൾ' (പായൽ ബുക്സ്, കണ്ണൂർ) 2013 ഇൽ പുറത്തിറക്കി. ഫോമാ 2015 കവിതാ പുസ്തകപുരസ്കാരം, ഫൊക്കാന 2015 കവിതാപുരസ്കാരം, അക്ഷരമുദ്ര പ്രഥമ സാഹിത്യ പുരസ്കാരം2017 എന്നീ അവാർഡുകൾ കവയിത്രിക്ക് ലഭിച്ചിട്ടുണ്ട്.
പ്രശസ്ത നോവലിസ്റ്റ് ബെന്യാമിന്റെ അവതാരികയോടു കൂടിയ 33 കവിതകൾ അടങ്ങിയ കവിതാസമാഹാരത്തിന്റെ പ്രസാധകർ പ്രഭാത് ബുക്ക് ഹൗസ് ആണു. പ്രഭാത് ബുക്ക് ഹൗസിന്റെ എല്ലാ ശാഖകളിലും ഈ പുസ്തകം ലഭ്യമാണു.www.pusthakakada.com എന്ന വെബ്സൈറ്റിലൂടെ ഈ പുസ്തകം ഓണ്‍ലൈൻവഴിയും ലഭ്യമാകും.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
സോയ നായരുടെ ന്ധയാർഡ് സെയിൽ’ കവിതാസമാഹാരം വായനക്കാരിലേക്ക്
10:10 PM Nov 15, 2017 | Deepika.com