ആൽബനി (ന്യൂയോർക്ക്): ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്റെ യുവജന വിഭാഗമായ 'മയൂരം' (മലയാളി യുവരംഗം) ശിശുദിനം ആഘോഷിക്കുന്നു. നവംബർ 18 ശനിയാഴ്ച 2 മുതൽ 6 വരെ ലിഷാസ് കിൽ റിഫോംഡ് ചർച്ച് (2131 സെൻട്രൽ അവന്യൂ, സ്കെനക്റ്റഡി, ന്യൂയോർക്ക് 12304) ഓഡിറ്റോറിയത്തിലാണ് പരിപാടികൾ.
ശിശുദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെക്കുറിച്ച് ചർച്ചകളും നടക്കും. കൂടാതെ ക്വിസ് മത്സരം, സ്ലൈഡ് ഷോ, സുന്പ മുതലായ പരിപാടികളും ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: www.cdmany.org
റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ
ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷൻ ശിശുദിനം ആഘോഷിക്കുന്നു
10:05 PM Nov 15, 2017 | Deepika.com