ഫിലഡൽഫിയ: 2018 ജൂലൈ 4 മുതൽ 7 വരെ ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്വൻഷൻ സെന്റർ ആൻഡ് കാസിനോയിൽ ഫൊക്കാനാ നാഷണൽ കണ്‍വൻഷനുവേണ്ടിയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നാഷണൽ കണ്‍വൻഷനിൽ നടത്തുന്ന പുഷ്പമേളയുടെയും, പൂക്കളമത്സരത്തിന്റെയും ചെയർപേഴ്സണായി ശോശാമ്മ ആൻഡ്രൂസിനേയും കോ ചെയർസായി ജെസ്സി കാനാട്ടിനേയും, മേരികുട്ടി മൈക്കിളിനെയും നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് തന്പി ചാക്കോ, ജനറൽ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ് എന്നിവർ അറിയിച്ചു.
മുപ്പത്തിയഞ്ചു വർഷം നഴ്സിംഗ് രംഗത്ത് പ്രവർത്തിച്ചു നഴ്സിംഗ് അഡ്മിനിസ്ട്രേറ്ററായി വിരമിച്ച
ശോശാമ്മ ആൻഡ്രൂസ് ഫൊക്കാനയുടെയും, നഴ്സിംഗ് അസോസിയേഷന്റെയും പല സ്ഥാനങ്ങളും വഹിച്ചിട്ടുള്ള വ്യക്തിയാണ്. കഴിഞ്ഞ ഫൊക്കാനാ നാഷണൽ കണ്‍വൻഷനിൽ നടത്തിയ പുഷ്പമേളയുടെയും, പൂക്കളമത്സരത്തിന്റെയും നേതൃത്വമുണ്ടായിരുന്ന ജെസ്സി കാനാട്ട് ബിസിനസ് കാരിയും, കലാകാരിയുമാണ്. ഏറ്റെടുക്കുന്ന ജോലികൾ ഉത്തരവാദിത്തോടെ നിറവേറ്റുന്ന മേരികുട്ടി മൈക്കിൾ അറിയപ്പെടുന്ന ഒരു ഗായികയും , ഫൊക്കാന ന്യൂയോർക്ക് റീജണ്‍ സെക്രട്ടറി കൂടിയാണ്.
വിശ്വാസത്തോടെ തങ്ങളിലർപ്പിച്ച ഈ ദൗത്യം ഉത്തരവാദിത്വത്തോടെ നിറവേറ്റി ഫിലേഡൽഫിയ കണ്വൻഷൻ അവിസ്മരണീയമാക്കുവാൻ തങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് ശോശാമ്മ ആൻഡ്രൂസ്, ജെസ്സി കാനാട്ട് , മേരികുട്ടി മൈക്കിൾ എന്നിവർ പറഞ്ഞു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
ഫൊക്കാന പൂക്കളമത്സരം: ചെയർപേഴ്സണായി ശോശാമ്മ ആൻഡ്രൂസ്
10:00 PM Nov 15, 2017 | Deepika.com