സാൻഫ്രാൻസിസ്കോ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കാലിഫോർണിയ(മങ്ക) യുടെ ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾ ഡിസംബർ 2 ന് സാൻഹോസെയിലുള്ള മെക്സിക്കൻ ഹെറിറ്റേജ് തീയറ്ററിൽ നടത്തപ്പെടുന്നതാണെന്ന് മങ്ക ഭാരവാഹികൾ അറിയിച്ചു.
രാവിലെ പതിനൊന്നരയോടെ ആരംഭിക്കുന്ന വിഭവസമൃദമായ ഭക്ഷണം ഒരുക്കുന്നത് മിൽപിറ്റസ്സിലെ പ്രമുഖ കേരള റസ്റ്റോറന്റായ റെഡ് ചില്ലിസ് ആണ്. ഉച്ചതിരിഞ്ഞു രണ്ടിനാണ് കലാപരിപാടികൾ ആരംഭിക്കുക. ബേ ഏരിയയിലെ ഇരുന്നൂറിൽപരം വരുന്ന കലാകാരൻമാരും, കലാകാരികളും ഒരുക്കുന്ന വിവിധങ്ങളായ പരിപാടികളാണ് അണിഅറയിൽ ഒരുങ്ങുന്നത്.
റീനു ചെറിയാൻ, ബിനു ബാലകൃഷ്ണൻ എന്നിവർ കണ്‍വീനേഴ്സായ പ്രോഗ്രാം കമ്മിറ്റി ഒരുക്കങ്ങൾക്ക് നേതൃത്യം നൽകുന്നു. ഡോ. സോണിയ മാത്യു, ജേക്കബ് പുളിക്കൽ (റീയൽറ്റർ) തുടങ്ങി മലയാളി സംരഭകർ പ്രോഗ്രാമുകൾ സ്പോണ്സർ ചെയ്തത്തിട്ടുണ്ട് .
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
മങ്കയുടെ ക്രിസ്തുമസ്, ന്യൂഇയർ ആഘോഷങ്ങൾ ഡിസംബർ രണ്ടിന്
09:40 PM Nov 15, 2017 | Deepika.com