യൂണിറ്റ് രൂപീകരണ കണ്വൻഷൻ കേളി വൈസ് പ്രസിഡന്റ് മെഹ്റുഫ് പൊന്ന്യം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേളി ഉമ്മൽഹമാം ഏരിയ രക്ഷാധികാരി കമ്മിറ്റി കണ്‍വീനർ ചന്തുചൂഡൻ അധ്യക്ഷനായി. കേന്ദ്ര കമ്മിററി അംഗവും ഏരിയ സെക്രട്ടറിയുമായ രവീന്ദ്രൻ പട്ടുവം സ്വാഗതം പറഞ്ഞു. കുടുംബവേദി പ്രസിഡന്റ് സുരേഷ് ചന്ദ്രൻ സംഘടനാ റിപ്പോർട്ടും ആക്ടിംഗ് സെക്രട്ടറി മാജിദ ഷാജഹാൻ കുടുംബവേദിയുടെ പ്രവർത്തനങ്ങളും വിശദീകരിച്ചു. കുടുംബവേദി കേന്ദ്ര കമ്മിററി അംഗം പ്രിയ വിനോദ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ പാനൽ അവതരിപ്പിച്ചു. കേളി കേന്ദ്ര കമ്മിററി അംഗവും ഏരിയ പ്രസിഡന്റുമായ ഒ.പി മുരളി ഭാരവാഹികളെ പ്രഖ്യാപിച്ചു.
ദീപേഷ് (പ്രസിഡന്റ്), ലൂസി ജോസഫ് (സെക്രട്ടറി), രത്നകുമാരി സെൽവകൃഷ്ണൻ (ട്രഷറർ) എന്നിവരെ ഭാരവാഹികളായും, ജോസൻ, സെൽവകൃഷ്ണൻ, ജാനററ് സിജോ, ലിനി തോമസ്, ഹരിണി ദീപേഷ്, രജശ്രീ അനിൽകുമാർ, മറിയാമ്മ മൈക്കിൾ, ജോസഫ് സേവ്യർ എന്നിവരെ എക്സിക്യൂട്ടീവ് കമ്മിററി അംഗങ്ങളായും കണ്വൻഷൻ തെരെഞ്ഞെടുത്തു. കേളി കേന്ദ്ര കമ്മിററി അംഗവും സാംസ്കാരിക വിഭാഗം കണ്‍വീനറുമായ ടി.ആർ സുബ്രഹ്മണ്യൻ, ഉമ്മൽഹമാം ഏരിയ ട്രഷററും കുടുംബവേദി ഏരിയ കണ്‍വീനറുമായ ഷാജു എന്നിവർ ചടങ്ങിൽ സംസാരിച്ചു.
റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ