ടെ​ക്സാ​സ് കു​വൈ​ത്ത് ഭ​വ​ന​പ​ദ്ധ​തി​യു​ടെ ധ​ന​സ​ഹാ​യം കൈ​മാ​റി

10:26 PM Nov 14, 2017 | Deepika.com
കു​വൈ​ത്ത്: തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​വാ​സി സം​ഘ​ട​ന ടെ​ക്സാ​സ് കു​വൈ​ത്തും കു​വൈ​ത്തി​ലെ
പ്ര​മു​ഖ ക​ന്പ​നി​യാ​യ ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജ​ന​റ​ൽ ട്രേ​ഡിം​ഗ് ആ​ൻ​ഡ്
കോ​ണ്‍​ട്രാ​ക്ടിം​ഗ് ക​ന്പ​നി​യും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ഭ​വ​ന​പ​ദ്ധ​തി​യു​ടെ
ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി​ക്കു നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടി​ന്‍റെ
മൂ​ന്നാ​മ​ത്തെ ഗ​ഡു സാ​ന്പ​ത്തി​ക സ​ഹാ​യം ടെ​ക്സാ​സ് പ്ര​ധി​നി​ധി അ​ഞ്ചു​തെ​ങ്ങ്
സ്വ​ദേ​ശി​ക്ക് കൈ​മാ​റി.

ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ന്പ​നി​യു​ടെ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ചു ന​ട​പ്പാ​ക്കു​ന്ന
പാ​ർ​പ്പി​ട പാ​ദ്ധ​തി​യി​ൽ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് വീ​ട് വ​ച്ചു ന​ൽ​കാ​ൻ 5 ല​ക്ഷം രൂ​പ​യാ​ണ്
ക​ന്പ​നി ന​ൽ​കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം അ​ഞ്ചു​തെ​ങ്ങ് സ്വ​ദേ​ശി ജി​ഷ​യ്ക്കും
കു​ടും​ബ​ത്തി​നു​മാ​ണ് ടെ​ക്സാ​സ് കു​വൈ​ത്ത് മു​ഖേ​ന​യു​ള്ള വീ​ട് ല​ഭി​ക്കു​ന്ന​ത്. ടെ​ക്സാ​സ് കു​വൈ​ത്ത് പ്ര​വ​ർ​ത്ത​ക​ർ സം​ഭാ​വ​ന​യാ​യി ന​ൽ​കി​യ പു​ര​യി​ട​ത്തി​ലാ​ണ് ഭ​വ​ന നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ