വി​ക​സ​ന​ത്തി​ന് ആ​രും എ​തി​ര​ല്ല, സ​ർ​ക്കാ​രു​ക​ൾ പാ​വ​ങ്ങ​ളെ വ​ഴി​യാ​ധാ​ര​മാ​ക്ക​രു​ത്: പ്ര​വാ​സി സം​ഗ​മം

10:24 PM Nov 14, 2017 | Deepika.com
അ​ൽ​ഖോ​ബാ​ർ: ഗെ​യി​ൽ പൈ​പ്പ്ലൈ​ൻ ഇ​ര​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ലാ​ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

നാ​ട്ടി​ൽ ന​ട​ക്കു​ന്ന വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​രും എ​തി​ര​ല്ല, അ​തേ​സ​മ​യം വി​ക​സ​ന​ത്തി​ന്‍റെ പേ​രി​ൽ ജ​ന​ങ്ങ​ളു​ടെ കി​ട​പ്പാ​ട​വും ജീ​വി​ത​വും ഇ​ല്ലാ​താ​വു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് പ്ര​വാ​സി സാം​സ്കാ​രി​ക​വേ​ദി ദ​മ്മാം ഘ​ട​കം പ്ര​സി​ഡ​ൻ​റ് രാ​ജു നാ​യി​ഡു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​തി​ക​രി​ക്കു​ന്ന​വ​രെ തീ​വ്ര​വാ​ദി​ക​ളും പി​ന്തി​രി​പ്പ​മ്മാ​രു​മാ​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​സ​ർ​ക്കാ​രി​ന് ഭൂ​ഷ​ണ​മ​ല്ല. പ്ര​തി​പ​ക്ഷ​ത്താ​യി​രി​ക്കു​ന്പോ​ൾ ഇ​തേ പൈ​പ്പ്ലൈ​നി​നെ​തി​രെ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​വ​ർ ഭ​ര​ണം കി​ട്ടി​യ​പ്പോ​ൾ പ്ര​സ്തു​ത ആ​ശ​ങ്ക ദൂ​രീ​ക​രി​ച്ച​തെ​ങ്ങ​നെ​യെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഷാ​ജ​ഹാ​ൻ ടി. ​അ​ബ്ബാ​സ് മ​ല​പ്പു​റം, റ​ഹ്മ​ത്തു​ല്ല കോ​ഴി​ക്കോ​ട്, സ​യീം അ​ലി ക​ണ്ണൂ​ർ, ഹ​ക്കീം പാ​ല​ക്കാ​ട്, എം.​കെ. ഷാ​ജ​ഹാ​ൻ തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. അ​ബ്ദു​ൽ റ​ഷീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​റാ​ജ് ത​ല​ശേ​രി സ്വാ​ഗ​ത​വും റ​മീ​സ് മാ​ളി​ക്ക​ട​വ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: അ​നി​ൽ കു​റി​ച്ചി​മു​ട്ടം