ഷിക്കാഗോ: നായർ സർവീസ് സൊസൈറ്റി ഓഫ് നോർത്ത് അമേരിക്കയുടെ 2018ൽ ഷിക്കാഗോയിൽ നടക്കുന്ന അന്തർദേശീയ നായർ സംഗമത്തിന്റെ ശുഭാരംഭം മിനിയാപ്പോലിസിൽ നടന്നു.
സംഘടനയുടെ പ്രസിഡന്റ് എം.എൻ.സി നായരുടെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ സുരേഷ് നായർ ഏവർക്കും സ്വാഗതം ആശംസിച്ചു. സംഘടനയുടെ പ്രവർത്തനങ്ങളേയും, അതുപോലെ തന്നെ നായർ സംഗമത്തിന്റെ ഇതുവരേയുള്ള നടത്തിപ്പിനെക്കുറിച്ചും വിശദമായി പ്രസിഡന്റ് അദ്ദേഹത്തിന്റെ അധ്യക്ഷ പ്രസംഗത്തിൽ വിശദമായി സംസാരിച്ചു. ശുഭാരംഭ ചടങ്ങിൽ ആദ്യ രജിസ്ട്രേഷൻ നാരായണൻ നായരിൽ നിന്നും പ്രസിഡന്റ് ഏറ്റുവാങ്ങി. ചടങ്ങിനോടനുബന്ധിച്ച് മിനിയാപ്പോലിസ് നായർ സർവീസ് സൊസൈറ്റിയുടെ ഒൗദ്യോഗിക ഉദ്ഘാടനവും നടന്നു.
ചടങ്ങിൽ ജയൻ മുളങ്ങാട്, വാസുദേവൻ പിള്ള, സുനിൽ നായർ, ജഗൻ മുട്ടശ്ശേരിൽ, ജോഷ് നായർ, ലതാ നായർ, പ്രിയ മേനോൻ, കൃഷ്ണദാസ് തുടങ്ങിയവർ സംസാരിച്ചു, സംഘടനയുടെ പന്ത്രണ്ടാമത് ചാപ്റ്റർ തുടങ്ങുവാൻ സാധിച്ചതിൽ അഭിമാനംകൊള്ളുന്നുവെന്ന് പ്രസിഡന്റ് പറഞ്ഞു. അടുത്ത രണ്ട് ചാപ്റ്ററുകൾകൂടി ഡിട്രോയിറ്റിലും, കൊളംബസിലും ഉടൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ നാരായണൻ നായർ ഏവർക്കും നന്ദി രേഖപ്പെടുത്തി.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
എൻഎസ്എസ് ശുഭാരംഭം മിനിയാപ്പോലിസിൽ നടന്നു
10:12 PM Nov 14, 2017 | Deepika.com