നവംബർ 11 വൈകുന്നേരം അഞ്ചിന് ആരംഭിച്ച കലാസായാഹ്നം കമ്മ്യൂണിറ്റി ഡയറക്ടർ ഫാ. സാജോ പുതുശേരിയുടെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ചു. തുടർന്ന് സണ്‍ഡേ സ്കൂൾ കുട്ടികൾ സ്വാഗതനൃത്തം അവതരിപ്പിച്ചു. രേഷ്മ ഷാജി, നീത രാജു, ഷൈനി തറയിൽ എന്നിവരായിരുന്നു അവതാരകർ. അൽഫോൻസാ സിറിയക്, മരിസ സിറിയക്, ആൻ ഷിജു, അമല ജോഷി, ജോവിറ്റ ജോർജ്, എയ്ഞ്ചൽ ജാക്സണ്, കെവിൻ സ്കറിയ ജോബി, ക്രിസ് ടോം ജോബി , ആഷിക എൽസ ജോബി, ഡിയോണ്‍ റിജേഷ് എന്നിവരടങ്ങിയ കുട്ടികളാണ്് സ്വാഗത നൃത്തം അവതരിപ്പിച്ചത്. അർച്ചന ജോസഫ്, കാമിൻ പോൾ, ജാസ്മിൻ കോട്ടയിൽ എന്നിവർ അവതരിപ്പിച്ച ക്ലാസിക്കൽ ഫ്യൂഷൻ ഡാൻസ്, ഡോ. ബലമുരളീകൃഷ്ണയുടെ സംഗീതം ആസ്പദമാക്കി നേഹ, മിഖൈല, ഷാനൻ, ലറീന, ഹന്നാ, അഥീന എന്നിവർ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഫ്യൂഷൻ നൃത്തം എന്നിവ അവതരണഭംഗികൊണ്ട് ഏറെ കൈയടി നേടി.
കാൽഗരി കലാഭവന്റെ തീം ഡാൻസ്, എസ്സാ പോൾ, ലീ വിനു, ഹന്നാ ബിനു, മേരി ആൻ, ആഷിക എൽസ ജോബി, ആൻ മരിയ, ആൻ സിജോ മൂക്കൻ, സാറ എന്നിവർ അവതരിപ്പിച്ച തമിഴ് ഫോക് ഡാൻസ് എന്നിവ ഏറെ ആസ്വാദക ശ്രദ്ധ നേടി. പഞ്ചാബി യുവാക്കൾ അവതരിപ്പിച്ച ഡാൻസും, ഡാനിയേല പോൾ, ടെസ്സ ഷാ വർഗീസ്, കാരൻ ജോണി, ഡൈന പോൾ, ഗ്രെയ്സ് ബോബൻ എന്നിവർ അവതരിപ്പിച്ച നൃത്തവും താളനിബദ്ധമായ ചുവടുകൾ കൊണ്ട് പ്രേക്ഷകപ്രീതി നേടി. ജെറോം കാണാട്ട്, ലെന നോബിൾ , ദേവാനുഷ് ജോസഫ്, ദേവാശിഷ് ജോസഫ്, അദിൻ ജെയ്ക്ക് ജോഷി, മെൽവിൻ ചാക്കോ മോൻസി, ഹന്നാ ജേക്കബ്, ലറീന ടെന്നി എന്നിവർ അവതരിപ്പിച്ച ബോളിവുഡ് സിനിമാറ്റിക് ഏറെ ആസ്വാദക പ്രശംസ നേടി. ജോഷി ചാക്കോ, സുരേഷ് നായർ, വിവേക് നായർ, വീണ നായർ, മമത നംബൂതിരി എന്നിവർ ആലപിച്ച വിവിധ ഗാനങ്ങൾ കലാസന്ധ്യക്കു ഏറെ മിഴിവേകി.
സ്റ്റേജ് ഷോയോട് അനുബന്ധിച്ചു കമ്യൂണിറ്റിയുടെ ഈ വർഷത്തെ സുവനീർ പ്രകാശനം ചെയ്തു. ട്രസ്റ്റിമാരായ ജോഷി സ്കറിയ, ജോർജ്ജ് കുട്ടി തോമസ് , പാരിഷ് കൗണ്‍സിൽ അംഗങ്ങൾ, ഫാമിലി യൂണിറ്റിന്റെ ഭാരവാഹികൾ, നൈറ്റ് ഓഫ് കൊളംബസ് കൗണ്‍സിൽ അംഗങ്ങൾ എന്നിവർ കൂട്ടായി നേതൃത്വം കൊടുത്തു അണിയിച്ചൊരുക്കിയ ഈ കലാനിശ രാത്രി പത്തോടെ സമാപിച്ചപ്പോൾ ഏറെ സന്തോഷം നിറഞ്ഞ ഒരു സായാഹ്നം ആസ്വദിച്ചതിന്റെ സന്തോഷവുമായാണ് ഒരുമ 2017നു സാക്ഷ്യം വഹിച്ചവർ സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.
റിപ്പോർട്ട്: നോബിൾ അഗസ്റ്റിൻ