അബ്ബാസിയ: മ്യൂസിക്ക് ബീറ്റ്സ് അഞ്ചാം വാർഷികം സമുചിതമായി ആഘോഷിക്കുന്നു. നിതിൻ തോട്ടത്തിലിന്റെ സംവിധാനത്തിൽ അരങ്ങിലെത്തുന്ന ന്ധകഡെൻസ മിസ്റ്റിക്കന്ധ യെന്ന പരിപാടിയിൽ പ്രശസ്ത നടനും സംവിധായകനും പിന്നണിഗായകനുമായ വിനീത് ശ്രീനിവാസൻ, പ്രശസ്ത മെന്റലിസ്റ്റ് ആതി , കീബോർഡിസ്റ്റ് അനൂപ് കോവളം, ഐഡിയ സ്റ്റാർ സിംഗർ ഗായകാരായ ശ്രീനാഥ്, രേഷ്മ രാഗവേന്ദ്ര, സീരിയൽ നടിയും അവതാരകയുമായ അലിന പടിക്കൽ എന്നീവരും മ്യൂസിക്ക് ബീറ്റ്സ് ഗായകരായ അരുണ്‍, റെബേക്ക, മെർലിൻ, അഞ്ജലീന തുടങ്ങിയവർ പങ്കെടുക്കും. നവംബർ 17 വെള്ളിഴാഴ്ച വൈകീട്ട് അഞ്ചരക്ക് അബ്ബാസിയ മറീന ഹാളിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 94027879, 99811972 നന്പരുകളുമായി ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ
മ്യൂസിക്ക് ബീറ്റ്സ് അഞ്ചാം വാർഷികം ആഘോഷിക്കുന്നു
09:28 PM Nov 13, 2017 | Deepika.com