ജിദ്ദ: പിഡിപി പിസിഎഫ് വരുന്ന ഡിസംബർ മാസത്തിൽ മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ നടത്താനിരിക്കുന്ന മംഗല്യം 2017 ന്റെ ഐക്യദാർഢ്യ വിളംബര മീറ്റ് ജിദ്ദയിൽ അൽനൂർ ഹോസ്പിറ്റലിൽ പിസി എഫ് ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ചു. പിസിഎഫ് ജിദ്ദ ആക്ടിംഗ് പ്രസിഡന്റ അബ്ദുൽ റസാഖ് മാസ്റ്റർ മന്പുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന വിളംബരമീറ്റ് പ്രശസ്ത ഡോ. ദിനേശൻ അവർകൾ പോസ്റ്റർ പ്രകാശനം ചെയ്തു ഉദ്ഘാടനം നിർവ്വഹിച്ചു.
ജീവകരുണ്യപ്രവർത്തനവും മംഗല്യഭാഗ്യം സാന്പത്തിക പരാധീനത കൊണ്ട് മാത്രം സ്വപ്നമായി അവശേഷിക്കുന്ന യുവതീ കുടുംബങ്ങളുടെ കണ്ണീർ ഒപ്പാൻ പിഡിപിയും അതിന്റെ പ്രവാസി സംഘടനയായ പിസിഎഫും ചേർന്നു നടത്തുന്ന നിസ്സ്വാർഥ സേവനീ ശ്ളാഘനീയമാണെന്ന് ഡോ: ദിനേശൻ അഭിപ്രായപ്പെട്ടു.തുടർന്ന് മംഗല്യം 2017 ന്റെ മുഖ്യ രക്ഷാധികാരിയും പിസിഎഫ് നാഷണൽ കമ്മിറ്റി അംഗവുമായ അഷ്റഫ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.
പിസിഎഫ് നാഷണൽ കമ്മിറ്റി അംഗങ്ങളായ ദിലീപ് താമരക്കുളം, സിദ്ധീഖ് സഖാഫി മഞ്ഞപ്പെട്ടി, പിസിഎഫ് മക്ക പ്രസിഡന്റ ശരീഫ് മാഞ്ഞേരി, പിസിഎഫ് മക്ക ജനറൽ സെക്രെട്ടറി അഫ്സൽ താനാളൂർ ,നസീർ കുണ്ടംചിന, നാസർ ചെമ്മാട് തുങ്ങിയവർ സംസാരിച്ചു. പിസിഎഫ് ജിദ്ദ ആക്ടിംഗ് സെക്രട്ടറി ജാഫർ മുല്ലപ്പള്ളി സ്വാഗതം പറയുകയും ട്രഷറർ ഇസ്മായിൽ താഹ നന്ദി പറയുകയും ചെയ്തു.
റിപ്പോർട്ട്: മുസ്തഫ കെ.ടി. പെരുവള്ളൂർ
പിസിഎഫ് മംഗല്യം 2017 വിളംബര മീറ്റ് സംഘടിപ്പിച്ചു
09:25 PM Nov 13, 2017 | Deepika.com