കുവൈത്ത്: ഇന്ത്യൻ ഇസ്ലാഹി സെന്റർ വെളിച്ചം വിംഗ് സംഘടിപ്പിച്ച ഖുർആൻ ഓണ്‍ലൈൻ അന്താരാഷ്ട്ര ക്വിസ് മത്സരത്തിലെ ഗ്രാന്റ് ഫിനാലയിൽ ഒന്നാം സ്ഥാനം ഷാഹിന ഫൈസൂഖ് (ബഹ്റൈൻ) കരസ്ഥമാക്കി. രണ്ടാം സ്ഥാനം സഫാന ഫൈസൽ (അബൂദാബി), മൂന്നാം സ്ഥാനം ഹുസ്ന (പാലക്കാട്) എന്നിവർ നേടി.
ഷഹർബാൻ മുഹമ്മദ് ബേബിയെ കുവൈത്ത് റീജണ്‍ വിജയിയായി തെരെഞ്ഞെടുത്തു. കുവൈത്ത്, ഒമാൻ, ബഹ്റൈൻ, ഖത്തർ, സൗദ്യ അറേബ്യ, അബൂദാബി, ഷാർജ, ദുബായ്, ബംഗളൂരു, കേരള തുടങ്ങി ലോകത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് മത്സരത്തിൽ പങ്കെടുത്തത്. മർഹും മുഹമ്മദ് അമാനി മൗലവിയുടെ പരിഭാഷ അവലംബിച്ച് സൂറ. ഫുർഖാൻ അടിസ്ഥാനമാക്കിയാണ് മത്സരം നടന്നത്. വിജയികൾക്കുള്ള സമ്മാന വിതരണം ഐഐസിയുടെ പൊതുപരിപാടിയിൽ നടക്കും. വിശുദ്ധ ഖുർആനിലെ സൂറ. ശുഹറാഇനെ അവലംബിച്ചുള്ള അടുത്ത ഓണ്‍ലൈൻ മത്സരം നവംബർ 27 ന് ആരംഭിക്കും. പേര് റജിസ്റ്റർ ചെയ്യാൻ വിളിക്കുക +965 65829673 (വാട്സ്അപ്പ് മുഖേനയും റജിസ്റ്റർ ചെയ്യാം).
റിപ്പോർട്ട്: സലിം കോട്ടയിൽ
ഖുർആൻ ഓണ്‍ലൈൻ അന്താരാഷ്ട്ര ക്വിസ് മത്സരം: ഷാഹിനയും സഫാനയും ഹുസ്നയും ജേതാക്കളായി
08:58 PM Nov 13, 2017 | Deepika.com