കുവൈത്തിൽ സീറോ മലബാർ കലോത്സവത്തിന് കൊടിയിറങ്ങി

11:11 PM Nov 10, 2017 | Deepika.com
കുവൈത്ത്: വർണങ്ങളുടെ തേരിലേറി വന്ന, കുവൈത്തിലെ ഏറ്റവും വലിയ കലാ മാമാങ്കം "സീറോ മലബാർ കലോത്സവം 2017’ന് കൊടിയിറങ്ങി. കുവൈത്തിലെ സീറോ മലബാർ സഭാംഗങ്ങളുടെ ഒൗദ്യോഗിക കൂട്ടായ്മയായ സീറോ മലബാർ കൾച്ചറൽ അസോസിയേഷ (SMCA Kuwait) ന്‍റെ 2017 ലെ വാർഷിക കലാമത്സരങ്ങൾ ഒക്ടോബർ 27, നവംബർ രണ്ട്, മൂന്ന് തീയതികളിലായി യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഉൾപ്പടെ 18 സ്റ്റേജുകളിലായി അരങ്ങേറി. 34 ഇനങ്ങളിലായി 402 ട്രോഫികൾക്കു വേണ്ടിയുള്ള കലോത്സവത്തിൽ കലാതിലകം, കലാപ്രതിഭ അവാർഡുകൾ യഥാക്രമം ലിതാ രാജേഷ് കൂത്രപ്പിള്ളി (അബാസിയ), സ്റ്റീവൻ ജോസ് പ്രീത് (സിറ്റി & ഫർവാനിയ) എന്നിവർ സ്വന്തമാക്കി.

വാശിയേറിയ നാടക മത്സരത്തിൽ നാബോത്തിന്‍റെ മുന്തരിത്തോട്ടത്തിന്‍റെ കഥ പറഞ്ഞ അബാസിയ ഒന്നാം സ്ഥാനം നേടിയപ്പോൾ സാൽമിയയിലെ അനു ജോബും അനീഷ് തോമസും മികച്ച നടീനട·ാരായി തിരഞ്ഞെടുക്കപ്പെട്ടു. സംഘടനാ ശക്തി കൊണ്ടും സംഘാടന വൈഭവം കൊണ്ടും ഏറെ മികവുപുലർത്തിയ കലാമേളയ്ക്ക് പ്രസിഡന്‍റ് ജോണ്‍സൻ നീലങ്കാവിൽ സെക്രട്ടറി ജോബി തോട്ടുപാട്ടു, ട്രഷറർ ജോർജ് കാലായിൽ, ആർട്സ് കണ്‍വീനർ ഷിബു അബ്രഹാം ഇടത്തിമറ്റത്തിൽ, ആർട്സ് അംഗങ്ങളായ അനീഷ് ജോസഫ് അറവാക്കൽ, ഷിന്േ‍റാ ജോർജ് കല്ലൂർ, തോമസ് കയ്യാല എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ