യോങ്കേഴ്സ്: നോർത്തീസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് സണ്‍ഡേ സ്കൂളിന് മികച്ച വിജയം. സണ്‍ഡേ സ്കൂൾ സെൻട്രലൈസ്ഡ് പരീക്ഷയിൽ പന്ത്രണ്ടാം ഗ്രേഡിലെ ഒന്നാം റാങ്ക് ഷെറിൽ വർഗീസിനും പത്താം ഗ്രേഡിലെ എട്ടാം റാങ്ക് അക്ഷാ വർഗീസിനും ലഭിച്ചു. ഇരുവർക്കും അധ്യാപകരായ പുന്നൂസ് പുന്നൻ, ജസ്റ്റിൻ ജോണ്‍, പൊന്നു ജോണ്‍ എന്നിവരെയും ഇടവക പ്രത്യേകം അഭിനന്ദിച്ചു.
ഒക്ടോബർ 21ന് സോണ്ടേഴ്സ് ഹൈസ്കൂളിൽ നടന്ന ടാലന്റ് മത്സരത്തിലും ടാലന്റ് ഷോയിലും സെന്റ് തോമസ് സണ്‍ഡേ സ്കൂൾ പങ്കെടുത്തു. നിവിയ അരുണ്‍ ജോയി സ്റ്റോറി ടെല്ലിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനവും മലയാളം പാട്ടിന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടാലന്റ് ഷോയിൽ അക്ഷാ വറുഗീസിന്റെ ക്ലാസിക്കൽ ഡാൻസും സണ്‍ഡേ സ്കൂൾ കുട്ടികളുടെ സമൂഹ ഗാനവും ഏവരുടേയും പ്രശംസ നേടി.
ടാലന്റ് ഷോയിൽ പങ്കെടുത്ത എല്ലാവരും ഭദ്രാസനത്തിന്റെ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കി. പന്ത്രണ്ടാം ഗ്രേഡിൽ ഒന്നാം റാങ്ക് നേടിയ ഷെറിൽ വർഗീസിന് കാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി ഭദ്രാസനം ആദരിച്ചു. എല്ലാ വിജയികൾക്കും പ്രത്യേകിച്ച് സണ്‍ഡേ സ്കൂൾ പ്രിൻസിപ്പൽ സണ്ണി ജേക്കബിനെയും വികാരി റവ ചെറിയാൻ നീലാങ്കൽ കോർ എപ്പിസ്കോപ്പാ അനുമോദിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
യോങ്കേഴ്സ് സെന്റ് തോമസ് ഓർത്തഡോക്സ് സണ്‍ഡേ സ്കൂളിന് മികച്ച വിജയം
01:12 AM Oct 24, 2017 | Deepika.com