ബിഷപ് തോമസ് കെ. ഉമ്മൻ ഒമാനിലേക്ക്

01:11 AM Oct 24, 2017 | Deepika.com
മസ്കറ്റ്: സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് തോമസ് കെ. ഉമ്മന് മസ്കറ്റിൽ സ്വീകരണം നൽകുന്നു. മസ്ക്കറ്റ് സെന്‍റ് ജയിംസ് സിഎസ്ഐ ഇടവകയുടെ നേതൃത്വത്തിൽ ഓമാനിലുള്ള മലയാളം, തെലുങ്ക്, തമിഴ് കൂട്ടായ്മകൾ ചേർന്നാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.

ഒക്ടോബർ 26 ന് (വ്യാഴം) സലാലയിൽ എത്തുന്ന ബിഷപ്പിനെ സലാല സിഎസ്ഐ മലയാളം ഇടവകയിൽ സ്വീകരിക്കും. തുടർന്നു വൈകുന്നേരം ഏഴിന് നടക്കുന്ന ശ്രുശൂഷകൾക്ക് അദ്ദേഹം നേതൃത്വം നൽകും.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് മസ്കറ്റ് സെന്‍റ് ജെയിംസ് സിഎസ്ഐ ഇടവകയുടെ വൈദീകഭവനത്തിൽനിന്നും സെന്‍റ് തോമസ് മാർത്തോമ്മ ദേവാലയത്തിലേക്ക് ബിഷപ്പിനെ സ്വീകരിച്ചാനയിക്കും. തുടർന്നു തോമസ് കെ. ഉമ്മന്‍റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ സംസർഗ ശ്രുശൂഷ നടക്കും.

അഞ്ചിന് നടക്കുന്ന അനുമോദന സമ്മേളനത്തിൽ വികാരി റവ. എം.ഡി.കോശി അധ്യക്ഷത വഹിക്കും. ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ മുഖ്യാതിഥി ആയിരിക്കും. വിവിധ സഭാ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിക്കും.

റിപ്പോർട്ട്: സേവ്യർ കാവാലം