തോട്ടപ്പള്ളി സ്വദേശി ദുബായിൽ നിര്യാതനായി

01:09 AM Oct 24, 2017 | Deepika.com
ദുബായ്: ആലപ്പുഴ തോട്ടപ്പള്ളി തൈക്കാട്ടുശേരി പരേതരായ ജതീന്ദ്രന്‍റെയും തുളസിയുടെയും മകൻ മനോജ് കുമാർ ജതീന്ദ്രൻ (46) ഹൃദയാഘാതത്തെതുടർന്നു ദുബായിൽ നിര്യാതനായി. കഴിഞ്ഞ പതിനൊന്നു വർഷമായി കാരമയിലെ തുൾസി ഇന്‍റീരിയേഴ്സിലെ ജീവനക്കാരനായിരുന്നു.

ദുബായിലുള്ള അനിൽകുമാർ ജതീന്ദ്രൻ ജ്യേഷ്ഠസഹോദരനാണ്.

ദുബായ് പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾക്കു ശേഷം ഇവിടെതന്നെ സംസ്കരിക്കും.

വിവരങ്ങൾക്ക് 050 5503635.

റിപ്പോർട്ട്: റോജിൻ പൈനുംമൂട്