ഭരണി കാഴ്ചകൾ പ്രകാശനം ചെയ്തു

10:46 PM Oct 23, 2017 | Deepika.com
മംഗഫ് (കുവൈത്ത്): ചെട്ടികുളങ്ങര അമ്മ പ്രവാസി സേവാ സമതി കുവൈറ്റിന്‍റെ നേതൃത്വത്തിൽ നടത്തുന്ന കുംഭഭരണി മഹോത്സവത്തിന്‍റെ ഭാഗമായി 2018 ജനുവരി 19 നു ഫിന്താസ് കോഓപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ രാവിലെ 9.30 മുതൽ നടക്കുന്ന ഭരണി കാഴ്ചകൾ 2018 ന്‍റെ ഫ്ളയർ പ്രകാശനം ചെയ്തു. എസ്ബിസി ജനറൽ ട്രേഡിംഗ് ആൻഡ് കോണ്‍ട്രാക്ടിംഗ് കന്പനി ഓപ്പറേഷൻ മാനേജർ ആർ. വൈശാഖ് മാവേലിക്കര അസോസിയേഷൻ പ്രസിഡന്‍റ് ബിനോയ് ചന്ദ്രനു നൽകി പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ റാഫിൾ കൂപ്പണിന്‍റെ പ്രകാശനം സുബ്രഹ്മണ്യൻ, വിജയലക്ഷ്മിക്കു നൽകി നിർവഹിച്ചു.

ഓണാട്ടുകരയുടെ ജയ വിജയ·ാരായ പ്രമോദും പ്രദീപും (ശൈലനന്ദിനി) ഒപ്പം ശ്രീ ഭദ്ര കുത്തിയോട്ട സമതിയും ചേർന്നൊരുക്കുന്ന കുത്തിയോട്ട ചുവടും പാട്ടും പ്രശസ്ത യജ്ഞാചാര്യൻ, ഭാഗവത ചൂഢാമണി ബ്രഹ്മശ്രീ പള്ളിക്കൽ സുനിൽ നടത്തുന്ന ആത്മീയ പ്രഭാഷണവും ഭരതാഞ്ജലി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കുവൈത്തിന്‍റെ കലാകാരികൾ അണിയിച്ചൊരുക്കുന്ന ദൃശ്യ ശ്രവ്യ വിരുന്നും പ്രശസ്ത വാദ്യ കലാകാര·ാരായ കേളി വാദ്യ കലാ പീഠത്തിന്‍റെ സുശാന്ത് കോഴിക്കോട് നയിക്കുന്ന പാണ്ടിമേളം ഒപ്പം താലപ്പൊലിയും കെട്ടുകാഴ്ചയും തുടങ്ങിയ പാരന്പര്യ കലകളോടൊപ്പം കഞ്ഞിസദ്യയും പരിപാടിയുടെ ഭാഗമായിരിക്കും.

സുരേഷ് ബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ആനന്ദ് ഉദയൻ, ട്രഷറർ രാജേഷ് ആർ. നായർ പ്രസംഗിച്ചു.

വിവരങ്ങൾക്ക്: 55337768, 55880162, 97245728.

റിപ്പോർട്ട്: സലിം കോട്ടയിൽ