യുഎഇയിൽ നീലേശ്വരം കോട്ടപ്പുറം നിവാസികൾക്ക് പുതിയ സംഘടന

10:43 PM Oct 23, 2017 | Deepika.com
അൽ ഐൻ: നീലേശ്വരം കോട്ടപ്പുറം നിവാസികളുടെ സംഘടനയായ കോട്ടപ്പുറം ഇൻവെസ്റ്റ് മെന്‍റ് ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ (കിസ്വ) യുഎഇയിൽ പ്രവർത്തനം തുടങ്ങി. പ്രവാസികൾക്കായി വെൽഫെയർ സ്കീം, ഫാമിലി ബെനിഫിറ്റ് സ്കീം, നിർധനർക്ക് പ്രതിമാസ റേഷൻ, വിദ്യാഭ്യാസ സഹായ ഫണ്ട്, മംഗല്യനിധി തുടങ്ങി വിവിധ പദ്ധതികൾ നടപ്പിലാക്കി കഴിഞ്ഞ അഞ്ചു വർഷമായി കിസ്വ കുവൈത്തിൽ പ്രവർത്തിച്ചു വരികയാണ്.യുഎഇയിലും ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിനു പുറമെ പ്രവാസി പുനരധിവാസ പദ്ധതി, കുടിൽ വ്യവസായപദ്ധതി, സ്വയം തൊഴിൽ പദ്ധതി തുടങ്ങിയവയും ആരംഭിക്കും.

കോട്ടപ്പുറം പ്രവാസികളെ കേന്ദ്രീകരിച്ച് നൂതന വ്യാപാര സംരംഭങ്ങളിലേക്ക് മുതൽ മുടക്കാൻ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.

യോഗം ബഷീർ അബു താഹിർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഇ.കെ. അബൂക്കർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കൂടിയായ അഹ് മദ് കല്ലായി പദ്ധതിയുടെ കരടു രൂപം അവതരിപ്പിച്ചു. യുഎഇ ലെ അംഗത്വ വിതണോദ്ഘാടനം എൻ.പി. അബ്ദുൽ റഹീം നിർവഹിച്ചു.

ഇൻവെസ്റ്റ്മെന്‍റ് ഡയറക്ടർ മുനീർ കോട്ടപ്പുറം, ജാബിർ പാട്ടില്ലം, ടി.കെ. മുഹമ്മദ് കുഞ്ഞി, ടി.പി. മുനവിർ നിസാമി, മുസ്തഫ പുതിയാളം, നിസാർ ഖാത്വിം, ഇ.കെ. അൻവർ, ഇ.കെ. നൗഷാദ്, സനീർ മുഹമ്മദ്, പി.എം.എച്ച്. ഫിനാസ്, സാദിഖ് ആനച്ചാൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള