സ്റ്റുഡന്‍റ്സ് മീറ്റ് 2017 ഒക്ടോബർ 26 ന്

05:57 PM Oct 21, 2017 | Deepika.com
കുവൈത്ത്: സ്റ്റുഡന്‍റ് ഇന്ത്യയുടെ കീഴിൽ നടക്കുന്ന സ്റ്റുഡന്‍റ്സ് മീറ്റ് 2017 ഒക്ടോബർ 26 ന് (വ്യാഴം) നടക്കും. വൈകുന്നേരം ഏഴിന് അബാസിയ പ്രവാസി ഓഡിറ്റോറിയത്തിലാണ് പരിപാടി. ജമാ അത്തെ ഇസ് ലാമി കേരള അമീർ എം.ഐ. അബ്ദുൾ അസീസ് ഉദ്ഘാടന പ്രഭാഷണം നടത്തും. മുൻ ഡിജിപി അലക്സാണ്ടർ ജേക്കബുമായി സംവദിക്കുന്ന, ചാറ്റ് വിത്ത് അലക്സാണ്ടർ ജേക്കബ് എന്ന പരിപാടിയും ചടങ്ങിന്‍റെ ഭാഗമായിരിക്കും.

ന്ധപുതിയ തലമുറയും പുതിയ ലോകവും’’ എന്ന തലക്കെട്ടിൽ അൻവർ സയിദ് മുഖ്യ പ്രഭാഷണം നിർവഹിക്കും. കുവൈത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും വാഹന സൗകര്യം ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: 60992324, 65762175.

റിപ്പോർട്ട്: സലിം കോട്ടയിൽ