ഷിക്കാഗോ: 2018 ജൂണ്‍ 21, 22, 23, 24 തീയതികളിൽ ഷിക്കാഗോയിൽ നടക്കുന്ന ഫോമയുടെ അന്തർദേശീയ കണ്‍വൻഷന്റെ വിജയകരമായ പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു.
മൗണ്ട് പ്രോസ്പെക്ടസിലെ സിഎംഎ ഹാളിൽ റീജണൽ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട് ആദ്യ രജിസ്ട്രേഷൻ ഫോമ നാഷണൽ ട്രഷറർ ജോസി കുരിശിങ്കലിനു നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഫോമ നാഷണൽ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ മുഖ്യാതിഥിയായിരുന്നു. അമേരിക്കയിലും കാനഡയിലുമായി 12 റീജണുകളിൽ നിന്നും നൂറിൽപ്പരം കുടുംബങ്ങൾ ഏർളി ബേർഡ് രജിസ്ട്രേഷൻ ചെയ്തുകഴിഞ്ഞെന്നും ഈ കണ്വൻഷൻ വൻ വിജയമാകുമെന്നു പൂർണ വിശ്വാസമുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
നവംബർ 30ന് അവസാനിക്കുന്ന ഏർളി ബേർഡ് ഫാമിലി പാക്കേജ് ഓഫർ 999 ഡോളറിനു രജിസ്ട്രേഷൻ നടത്താൻ സാധിക്കുന്ന സുവർണാവസരമാണെന്നും അതു പ്രയോജനപ്പെടുത്തണമെന്നും ഫോമ കണ്വൻഷൻ വൈസ് ചെയർമാൻ ജോസ് മണക്കാട്ട് അഭ്യർത്ഥിച്ചു. തദവസരത്തിൽ കണ്വൻഷൻ ചെയർമാൻ സണ്ണി വള്ളിക്കളം, നാഷണൽ വനിതാ പ്രതിനിധി ബീന വള്ളിക്കളം, ജോണ്‍ പാട്ടപ്പതി, ആഷ്ലി ജോർജ്, ജോണ്സണ് കണ്ണൂക്കാടൻ, അച്ചൻകുഞ്ഞ് മാത്യു, ജോർജ് മാത്യു, ആഗ്നസ് തെങ്ങുംമൂട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം
ഫോമ 2018 കണ്വൻഷൻ ഏർളി ബേർഡ് രജിസ്ട്രേഷന് ഷിക്കാഗോയിൽ തുടക്കംകുറിച്ചു
09:23 PM Oct 20, 2017 | Deepika.com