മാനവമൈത്രി സംഗമം
07:14 AM Oct 20, 2017 | Deepika.com
മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഗാന്ധി ദർശൻ മാനവമൈത്രി സംഗമം ഒക്ടോബർ 20 വെള്ളിയാഴ്ച രാത്രി ഏഴിന് ബഹ്റൈൻ കെസിഎ ഓഡിറ്റോറിയത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. മികച്ച സാമൂഹിക പ്രവർത്തകനുള്ള പ്രവാസി മിത്ര പുരസ്കാരം ഡിസിസി ജനറൽസെക്രട്ടറിയും കേരള പ്രദേശ് പ്രവാസി കോണ്ഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറിയും ബഹറൈൻ ഒഐസിസി സ്ഥാപക പ്രസിഡന്റുമായ സാമുവൽ കിഴക്കുപുറത്തിന് നൽകും.