ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ആനുവൽ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റ് ഫ്ളേവഴ്സ് ടിവിയിൽ

09:34 PM Oct 19, 2017 | Deepika.com
ഫിലഡൽഫിയ: പ്രമുഖ ചാരിറ്റി സംഘടനകളിലൊന്നായ ഫ്രണ്ട്സ് ഓഫ് തിരുവല്ലയുടെ ആഭുമുഖ്യത്തിൽ ഒക്ടോബർ 7ന് ശനിയാഴ്ച അസൻഷൻ മാർത്തോമ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചു നടത്തിയ ആനുവൽ ചാരിറ്റി ബാങ്ക്വറ്റ് നൈറ്റിന്‍റെ പ്രസക്തഭാഗങ്ങൾ ആധുനിക സാങ്കേതിക മികവു കൊണ്ടും പുതുമനിറഞ്ഞ അവതരണശൈലികൊണ്ടും ലോകമെന്പാടുമുള്ള മലയാളികളുടെ മനസിൽ ഇടം നേടിയ ഫ്ളേവഴ്സ് ടിവിയിലെ അമേരിക്കൻ ഡ്രീംസ് എന്ന വാർത്താ പ്രക്ഷേപണത്തിലൂടെ ഒക്ടോബർ 20 വെള്ളിയാഴ്ച രാത്രി 11 ഇഎസ്ടി, 21 ശനിയാഴ്ച രാവിലെ 9.30 ഇഎസ്ടി എന്നീ സമയങ്ങളിലൂടെ സംപ്രേക്ഷണം ചെയ്യുന്നതാണെന്ന് ജീമോൻ ജോർജ്(റീജനൽ മാനേജർ), റോജീഷ് സാമുവേൽ(പ്രോഗ്രാം കോർഡിനേറ്റർ) എന്നിവർ അറിയിക്കുകയുണ്ടായി.

റിപ്പോർട്ട്: ജീമോൻ ജോർജ്