മാ​ന്നാ​ർ അ​സോ​സി​യേ​ഷ​ൻ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു

09:11 PM Oct 19, 2017 | Deepika.com
കു​വൈ​ത്ത്: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് അ​ര ദ​ശാ​ബ്ദ കാ​ല​മാ​യി ത​ങ്ങ​ളു​ടേ​താ​യ നി​റ​സാ​ന്നി​ധ്യം അ​റി​യി​ച്ചു കൊ​ണ്ട് കു​വൈ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​ന്നാ​ർ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 2017 ഒ​ക്ടോ​ബ​ർ 13 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7 മു​ത​ൽ ഉ​ച്ച​ക്ക് 2 വ​രെ കു​വൈ​ത്ത് ഫ​ർ​വാ​നി​യ ബ​ദ​ർ അ​ൽ സ​മ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു​കൂ​ടി ഒ​രു സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.

ക്യാ​ന്പി​ന്‍റെ ഉ​ദ്ഘാ​ട​നം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ര​മേ​ഷ് പി​ള്ള നി​ർ​വ്വ​ഹി​ക്കു​ക​യും അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ കു​മാ​ർ സ്വാ​ഗ​തം പ​റ​യു​ക​യും ചെ​യ്തു.
ബ​ദ​ർ അ​ൽ​സ​മ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​നു​വേ​ണ്ടി മാ​ർ​ക്ക​റ്റിം​ഗ് വി​ഭാ​ഗം മാ​നേ​ജ​ർ നി​ഥി​ൻ​മേ​നോ​ൻ, അ​ബ്ദു​ൾ റ​സ്സാ​ക്ക് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ക്കു​ക​യും മാ​ന്നാ​ർ അ​സോ​സി​യേ​ഷ​ന്‍റെ തു​ട​ർ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ്ര​സ്തു​ത മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ സ​ഹ​ക​ര​ണം ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തു. അ​തി​നു​ശേ​ഷം ട്ര​ഷ​റ​ർ ര​ഞ്ജി തോ​മ​സ് അ​സോ​സി​യേ​ഷ​നു വേ​ണ്ടി ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ