റിയാദ്: ഇന്ത്യൻ അസോസിയേഷൻ (റിയ) ഈദ് ഓണം സംയുകതമായി ആഘോഷിച്ചു. ഷിഫയിലെ ഇസ്തരെയിൽ നടന്ന ചടങ്ങിൽ റിയയുടെ അംഗങ്ങളും കുടുംബങ്ങളും ചേർന്ന് അഞ്ചൂറോളം പേരാണ് പങ്കെടുത്തത്.
മഹാബലിയെ വാദ്യമേളങ്ങളുടെ അകന്പടിയോടെയാണ് എതിരേറ്റത്. തുടർന്ന് തൂശനിലയിൽ വിളന്പിയ ഓണസദ്യക്ക് റിയ കുടുംബങ്ങളോടൊപ്പം ജെറീർ മാർക്കറ്റിംഗ് മാനേജർ ഇക്ബാൽ വിവിധ സംഘടനാ പ്രതിനിധികളായ മൊയ്ദീൻ കോയ, അലി ആലുവ , രഘു പറശിനിക്കടവ്, സഖീർ വടക്കുംതല, അബ്ദുള്ള വല്ലാഞ്ചിറ തുടങ്ങിയവരും പങ്കെടുത്തു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ റിയ പ്രസിഡന്റ് ബാലചന്ദ്രൻ അധ്യക്ഷത വഹിക്കുകയും സെക്രട്ടറി ഡെന്നി ഇമ്മട്ടി സ്വാഗതം ആശംസിക്കുകയും വൈസ് പ്രസിഡന്റ് ശേഖർ നന്ദി പറയുകയും ചെയ്തു.
വിവിധ സംഘടനാ പ്രതിനിധികളും വ്യവസായ പ്രമുഖരും ആശംസകൾ അറിയിക്കുകയും ചെയ്തു. തുടർന്ന് റിയ യുടെ കലാപ്രതിഭകൾ അവതരിപ്പിച്ച തിരുവാതിരയും മറ്റ് സംഗീത നൃത്ത കലാപരിപാടികൾ വളരെ ആവേശത്തോടുകൂടിയാണ് കാണികൾ ആസ്വദിച്ചത്. നിഖിൽ മോഹന്റെ നേതൃത്വത്തിൽ ഒരുക്കിയ അത്തപ്പൂക്കളം ഏറെ ശ്രദ്ധേയമായി. കുട്ടികൾക്ക് വേണ്ടി നടത്തപ്പെട്ട കളികളിൽ വളരെ ആവേശത്തോടുക്കൂടിയാണ് അവർ പങ്കെടുത്തത്. റിയയുടെ യൂണിറ്റുകൾ തമ്മിലുള്ള വാശിയേറിയ ഫുട്ബോൾ മത്സരം ആഘോഷത്തിന് കൊഴുപ്പേകി. കഴിഞ്ഞ വർഷത്തെ ജേതാക്കളായ ബത്ത യൂണിറ്റ് ഫുട്ബോൾ മത്സര വിജയികളായി ട്രോഫി നിലനിർത്തി. കലാസാംസ്കാരിക വിഭാഗം കണ്‍വീനർ ഷിജു വാഹിദ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: ഷെറിൻ ജോസഫ്
റിയ ഈദ് ഓണം ആഘോഷിച്ചു
08:53 PM Oct 19, 2017 | Deepika.com