ദമ്മാം: രണ്ടരപതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അബ്ദുൽനാസറിന് തെക്കേപ്പുറം ്രെഫെഡേ ക്ലബ് ദമ്മാം യാത്രയയപ്പ് നൽകി. തെക്കേപ്പുറം കൂട്ടായ്മയുടെ കീഴിൽ കല കായിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന അബ്ദുൽനാസർ നടത്തുന്ന കാറ്ററിംഗ് സർവീസ് മേഖലയിലെ മലയാളികൾക്കിടയിൽ സുപരിചിതമാണ്. കൂട്ടായ്മയുടെ ഉപഹാരം നാസറിന് കൈമാറി. സെക്രട്ടറി ഫദലു, ട്രഷറർ ജസീം, കെ.വി. അക്ബർ ആശംസ നേർന്നു. അൽതാഫ് മുനീർ സ്വാഗതവും സകരിയ നന്ദിയും പറഞ്ഞു.
റിപ്പോർട്ട്: അനിൽ കുറുച്ചിമുട്ടം
യാത്രയയപ്പ് നൽകി
11:02 PM Oct 18, 2017 | Deepika.com